ഇന്നുമുതല്‍ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം; നിരവധി തീവണ്ടികള്‍ വഴി തിരിച്ചുവിടും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th May 2022 07:11 AM  |  

Last Updated: 06th May 2022 07:11 AM  |   A+A-   |  

train

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: ഏറ്റുമാനൂര്‍-കോട്ടയം-ചിങ്ങവനം വരെയുള്ള റെയില്‍പ്പാത ഇരട്ടിപ്പിക്കുന്നതിനാല്‍ ഇന്നു മുതല്‍ 29 വരെ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം. കോട്ടയത്ത് നിന്നും കൊല്ലത്തേക്കുള്ള പാസഞ്ചര്‍ എക്‌സ്പ്രസ് നാളെ മുതല്‍ (ശനി) 29 വരെ റദ്ദാക്കി.

നാഗര്‍കോവില്‍-കോട്ടയം പാസഞ്ചര്‍ എക്‌സ്പ്രസ് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. കോട്ടയം-നിലമ്പൂര്‍ പാസഞ്ചര്‍ എക്‌സ്പ്രസ് എറണാകുളം ടൗണില്‍ നിന്നും സര്‍വീസ് നടത്തും. 

തിരുവനന്തപുരത്തേക്കുള്ള ശബരി എക്‌സ്പ്രസ് 10 നും നാഗര്‍കോവിലിലേക്കുള്ള ഷാലിമാര്‍ എക്‌സ്പ്രസ് ഇന്നും ബാംഗ്ലൂരിലേക്കുള്ള ഐലന്‍ഡ് എക്‌സ്പ്രസ് 6,9 തീയതികളിലും അരമണിക്കൂറോളം വൈകും. 

ഡല്‍ഹിയിലേക്കുള്ള കേരള എക്‌സ്പ്രസ്, നാഗര്‍കോവിലിലേക്കുള്ള പരശുറാം എക്‌സ്പ്രസ് എന്നിവ 6,8,9 തീയതികളിലും തിരുവനന്തപുരത്തേക്കുള്ള ശബരി എക്‌സ്പ്രസ് 7,8 തീയതികളിലും കൊച്ചുവേളിയിലേക്കുള്ള കോര്‍ബ എക്‌സ്പ്രസ് 7 നും ആലപ്പുഴ വഴി തിരിച്ചുവിടും. 

ഈ വാര്‍ത്ത കൂടി വായിക്കാം

കെഎസ്ആര്‍ടിസി തൊഴിലാളികള്‍ പണിമുടക്കില്‍; നിരവധി സര്‍വീസുകള്‍ മുടങ്ങി; ജനം വലഞ്ഞു
 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ