പുന്നമടക്കായലിൽ ഹൗസ് ബോട്ട് തൊഴിലാളി മുങ്ങി മരിച്ചു

അനീഷിന്റെ ചെരുപ്പുമായി വള്ളം ഒഴുകി നടന്നതിനെ തുടർന്നു നടത്തിയ തിരച്ചിലിലാണ് കായൽച്ചിറ ഭാഗത്തു മൃതദേഹം കണ്ടെത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആലപ്പുഴ: ഹൗസ് ബോട്ട് തൊഴിലാളി പുന്നമടക്കായലിൽ മുങ്ങി മരിച്ചു. നെഹ്റു ട്രോഫി വാർഡ് അനീഷ് ഭവനിൽ അനീഷ് (42) ആണു മരിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് ചെറുവള്ളത്തിൽ മടങ്ങുന്നതിനിടെയാണ് അപകടം. 

അനീഷിന്റെ ചെരുപ്പുമായി വള്ളം ഒഴുകി നടന്നതിനെ തുടർന്നു നടത്തിയ തിരച്ചിലിലാണ് കായൽച്ചിറ ഭാഗത്തു മൃതദേഹം കണ്ടെത്തിയത്.

നാട്ടുകാരും അഗ്നി രക്ഷാ സേനയും തിരച്ചിൽ നടത്തി. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com