തിമില വിദ്വാന്‍ തൃപ്രയാര്‍ രാജപ്പന്‍ മാരാര്‍ അന്തരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th May 2022 10:00 AM  |  

Last Updated: 06th May 2022 10:00 AM  |   A+A-   |  

triprayar_rajappan_marar

തൃപ്രയാര്‍ രാജപ്പന്‍ മാരാര്‍

 

തൃശൂര്‍: ഏഴു പതിറ്റാണ്ടിലേറെ വാദ്യ രംഗത്ത് നിറ സാന്നിധ്യമായിരുന്ന തൃപ്രയാര്‍ രാജപ്പന്‍ മാരാര്‍ അന്തരിച്ചു. 89 വയസായിരുന്നു. പ്രമുഖ തിമില കലാകാരനായ അദ്ദേഹം ചെണ്ട, സോപാന സംഗീതം എന്നിവയിലും കഴിവ് തെളിച്ചിട്ടുണ്ട്.

തൃശൂര്‍ പൂരത്തിലെ വിവിധ ഘടക പൂരങ്ങളില്‍ പങ്കെടുത്തിട്ടുള്ള  അദ്ദേഹം ആറാട്ടുപുഴ, തൃപ്രയാര്‍, കൂടല്‍ മാണിക്യം, തൃപ്രയാര്‍ തുടങ്ങി പ്രമുഖ ക്ഷേത്രങ്ങളില്‍ പ്രതിഭ തെളിച്ചിട്ടുണ്ട്. ആറു പതിറ്റാണ്ടിലേറെ കാലം ആറാട്ട് പുഴ പൂരവുമായി ബന്ധപെട്ട് തൃപ്രയാര്‍ തേവരുടെ ഗ്രാമ പ്രദക്ഷിണത്തില്‍ കുറുവേലയില്‍ പങ്കെടുത്തു. നിരവധി വര്‍ഷം കുറുവേലയിലെ പ്രമാണി ആയിരുന്നു. 

മാരാര്‍ യോഗ ക്ഷേമ സഭയുടെ ഭാരവാഹി പ്രവര്‍ത്തിച്ചിട്ടുണ്ട്. വിവിധ ക്ഷേത്രങ്ങളില്‍ നിന്നടക്കം നിരവധി പുരസ്‌കാരങ്ങളും ലഭിച്ചു. തൃപ്രയാര്‍ കിഴക്കേ നട പൈന്നൂര്‍ ആമലത്ത് കുളങ്ങര ക്ഷേത്രത്തിനു സമീപമായിരുന്നു താമസം. ഭാര്യ പരേതയായ പത്മിനി മാരാസ്യാര്‍. മക്കള്‍ പ്രമുഖ വാദ്യ കലാകാരന്‍ ആയിരുന്ന പരേതനായ ഗിരിശന്‍ മാരാര്‍, ലതിക. മരുമക്കള്‍. പരേതനായ ഗോപാല കൃഷ്ണന്‍, സുനിത.

ഈ വാര്‍ത്ത കൂടി വായിക്കൂ

മുന്‍ എംഎല്‍എ യു എസ് ശശി അന്തരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ