വിവാഹവാഗ്ദാനം നല്‍കി പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th May 2022 02:22 PM  |  

Last Updated: 07th May 2022 02:22 PM  |   A+A-   |  

10th class student molested; Young man arrested

പ്രതീകാത്മക ചിത്രം

 

പത്തനംതിട്ട: വിവാഹവാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പത്തനംതിട്ട കോന്നിയിലാണ് സംഭവം. അരുവാപ്പുറം ആവണിപ്പാറ സ്വദേശി ചന്തു ശശി ആണ് അറസ്റ്റിലായത്. 

പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് യുവാവ് പീഡിപ്പിച്ചത്. സ്വകാര്യ ബസില്‍ ക്ലീനറായി ജോലി ചെയ്യുകയാണ് 20 കാരനായ പ്രതി. ട്രൈബല്‍ ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുകയായിരുന്ന പെണ്‍കുട്ടി മധ്യവേനല്‍ അവധിക്കാണ് വീട്ടിലെത്തിയത്. 

ഇതിനിടെ പെണ്‍കുട്ടിയെ യുവാവ് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്ന് പെണ്‍കുട്ടിയുടെ അമ്മ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഇന്നലെ വൈകീട്ട് കസ്റ്റഡിയിലെടുത്ത ചന്തുവിനെ വിശദമായി ചോദ്യം ചെയ്തശേഷം ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 


ഈ വാര്‍ത്ത കൂടി വായിക്കാം

അമ്മയും ഏഴുമാസം പ്രായമുള്ള കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ