കഞ്ചാവ് കേസ്: സിനിമ അസിസ്റ്റന്‍റ്​ കാമറാമാൻ അറസ്റ്റിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th May 2022 10:19 PM  |  

Last Updated: 07th May 2022 10:19 PM  |   A+A-   |  

CANNABIS

സുമിത്ത്

 

മലപ്പുറം: കഞ്ചാവ് കടത്തിയ കേസിൽ സിനിമ അസിസ്റ്റന്‍റ്​ കാമറാമാൻ അറസ്റ്റിലായി. കൊല്ലം കൊട്ടിയം സ്വദേശി സുമിത്താണ്(22) തിരൂർ പൊലീസിന്റെ പിടിയിലായത്. 

കഴിഞ്ഞവർഷം നവംബറിൽ തിരൂർ ആലിങ്ങലിൽ പൊലീസ് വാഹന പരിശോധനക്കിടെയാണ്​ കേസിനാസ്പദമായ സംഭവം. കാസർകോട്ടുനിന്ന്​ കൊല്ലത്തേക്ക് കാറിൽ പോകുകയായിരുന്നു പ്രതിയും സംഘവും. പൊലീസ് പരിശോധനയിൽ കഞ്ചാവ് കണ്ടെത്തിയതിനെ തുടർന്ന് കാർ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു ഇവർ. 

സിനിമയിൽ പ്രവർത്തിക്കുന്നവർക്ക് വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവരുന്നതെന്നും മുമ്പും നിരവധി തവണ ഇവർ കച്ചവടം നടത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതിയെ മഞ്ചേരി സെഷൻസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കാം

വിജയ് ബാബുവിന്റെ ഒളിത്താവളം കണ്ടെത്താൻ പൊലീസ്; റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ