മദ്യപിച്ച് വാക്കുതര്‍ക്കം; അനുജന്‍ ജ്യേഷ്ഠനെ തലയ്ക്കടിച്ച് കൊന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th May 2022 05:40 PM  |  

Last Updated: 07th May 2022 05:40 PM  |   A+A-   |  

crime news

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ: വാക്കു തര്‍ക്കത്തിനിടെ അനുജന്‍ ജ്യേഷ്ഠനെ പൈപ്പുകൊണ്ട് തലയ്ക്കടിച്ചു കൊന്നു. കാക്കാഴം പുതുവല്‍ സ്വദേശി സന്തോഷ് (48) ആണ് മരിച്ചത്. 

അമ്പലപ്പുഴയ്ക്ക് സമീപം കാക്കാഴം കടല്‍ത്തീരത്ത് ശനിയാഴ്ച ഉച്ചയ്ക്ക് 2.30നാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് അനുജന്‍ സിബിയെ അമ്പലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു.

കടപ്പുറത്ത് വച്ച് മദ്യപിച്ച ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം നടന്നതായി പ്രദേശവാസികള്‍ പറഞ്ഞു. പിന്നാലെയാണ് മത്സ്യത്തൊഴിലാളികള്‍ സന്തോഷിനെ ഷെഡില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. 

കുടുംബ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. 

ഈ വാര്‍ത്ത കൂടി വായിക്കാം

ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതി; മൊട്ട വർ​ഗീസ് വെള്ളക്കെട്ടിൽ മരിച്ച നിലയിൽ; ദുരൂഹം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ