ലോക്കര്‍ പൊളിഞ്ഞില്ല, 30,000 രൂപയുടെ വിദേശ മദ്യം കടത്തി; ബെവ്‌കോ ഷോപ്പില്‍ മോഷണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th May 2022 08:36 AM  |  

Last Updated: 07th May 2022 08:36 AM  |   A+A-   |  

liquor

ഫയല്‍ ചിത്രം

 

പത്തനംതിട്ട: ബിവറേജസ് കോര്‍പ്പറേഷന്റെ വിദേശമദ്യവില്‍പ്പനശാലയില്‍ മോഷണം നടത്തിയ കള്ളന്മാര്‍ 30,000 രൂപയുടെ മദ്യം അടിച്ചുമാറ്റി. എന്നാല്‍ പണം അടങ്ങിയ ലോക്കര്‍ പൊളിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. അടൂര്‍ ബൈപ്പാസിലെ മദ്യവില്‍പ്പനശാലയിലാണ് മേഷണം. 

വെള്ളിയാഴ്ച രാവിലെ ജീവനക്കാര്‍ വന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്. ഷട്ടറിന്റെ പൂട്ട് തകര്‍ത്ത നിലയിലായിരുന്നു. തറയില്‍ കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പിച്ചിരുന്ന ലോക്കര്‍ കുത്തിപ്പൊളിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ലോക്കറില്‍ സൂക്ഷിച്ചിരുന്ന പണം നഷ്ടപ്പെട്ടിട്ടില്ല.

സമീപത്തെ ഭിത്തിയില്‍ ഘടിപ്പിച്ചിരുന്ന നിരീക്ഷണ ക്യാമറാ ഉപകരണങ്ങള്‍ മോഷ്ടാക്കള്‍ കൊണ്ടുപോയി. അതിനാല്‍, മോഷ്ടാക്കളുടെ ദൃശ്യം ശേഖരിക്കാനായില്ല. ലോക്കറില്‍ 18 ലക്ഷം രൂപയ്ക്കുമുകളില്‍ പണം ഉണ്ടായിരുന്നതായി വിദേശമദ്യശാലാ അധികൃതര്‍ പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

''എനിക്ക് ലഭിച്ച കൊലച്ചോറിന്റെ അവശിഷ്ടം ഭുജിക്കാന്‍ ദയവായി പോകരുതേ.... ''

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ