വോട്ടുതേടി മമ്മൂട്ടിയുടെ വീട്ടില്‍ ഉമാ തോമസ്
By സമകാലിക മലയാളം ഡെസ്ക് | Published: 07th May 2022 11:50 AM |
Last Updated: 07th May 2022 11:50 AM | A+A A- |

മമ്മൂട്ടിയോട് ഉമതോമസ് വോട്ടഭ്യര്‍ത്ഥിക്കുന്നു
കൊച്ചി: നടന്‍ മമ്മൂട്ടിയെ കണ്ട് വോട്ടു തേടി തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ്. ഹൈബി ഈഡന്‍ എംപിയോടൊപ്പമാണ് സ്ഥാനാര്‍ത്ഥി മമ്മൂട്ടിയുടെ വീട്ടിലെത്തിയത്.
നടനും സംവിധായകനുമായി രമേഷ് പിഷാരടിയും അവിടെയുണ്ടായിരുന്നു. തൃക്കാക്കരയിലെ വോട്ടറാണ് മമ്മൂട്ടിയും കുടുംബവും.
രാവിലെ ലീലാവതി ടീച്ചറിനേയും ഉമ തോമസ് സന്ദര്‍ശിച്ചിരുന്നു. പി.ടി ക്ക് എന്ന പോലെ എനിക്കും തെരഞ്ഞെടുപ്പില്‍ കെട്ടി വക്കാനുള്ള പണം കയ്യില്‍ കരുതിവച്ചാണ് ടീച്ചര്‍ സ്വീകരിച്ചതെന്ന് ഉമ തോമസ് പിന്നീട് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
'നീ വന്നില്ലെങ്കിലും എന്റെ എല്ലാ അനുഗ്രഹങ്ങളുമുണ്ട് ജയിച്ച് വരും'
ലീലാവതി ടീച്ചറിന്റെ ഈ വാക്കുകള്‍ മനസില്‍ നല്‍കിയ ആത്മവിശ്വാസം ചെറുതല്ല.ഏറെ വൈകാരികമായ നിമിഷമായിരുന്നു അതെന്നും ഉമ തോമസ് അഭിപ്രായപ്പെട്ടു.
ഈ വാര്‍ത്ത കൂടി വായിക്കാം
ജോ ജോസഫിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം: എതിര്‍പ്പുമായി വൈദികര്‍; 'സഭാസ്ഥാപനത്തെ രാഷ്ട്രീയവേദിയാക്കി'
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ