സൈക്കിളിൽ നിന്ന് തള്ളിയിട്ട് റോഡിലൂടെ വലിച്ചിഴച്ചെന്ന് കുട്ടി, പരാതി വ്യാജം; വഴക്ക് കേൾക്കാതിരിക്കാൻ കള്ളക്കഥ
By സമകാലിക മലയാളം ഡെസ്ക് | Published: 08th May 2022 09:36 AM |
Last Updated: 08th May 2022 09:36 AM | A+A A- |

പ്രതീകാത്മക ചിത്രം
തൊടുപുഴ: സൈക്കിള്‍ ചവിട്ടുന്നതിനിടെ അയല്‍വാസി തള്ളിയിട്ട് കോണ്‍ക്രീറ്റ് റോഡിലൂടെ വലിച്ചിഴച്ചെന്നുള്ള പരാതി വ്യാജം. ആരോപണ വിധേയനായിരുന്ന നെടുങ്കണ്ടം സ്വദേശി പുളിക്കപ്പറമ്പില്‍ സന്തോഷ് നിരപരാധിയാണെന്ന് തെളിഞ്ഞു. വ്യാജ പരാതിയില്‍ സന്തോഷിനെതിരേ എടുത്ത കേസ് അടിസ്ഥാനമില്ലാത്തതാണെന്ന് കാട്ടി കോടതിയിലേക്ക് റഫര്‍ ചെയ്യുമെന്ന് നെടുങ്കണ്ടം പൊലീസ് അറിയിച്ചു.
സൈക്കിളില്‍നിന്ന് വീണ് പരിക്ക് പറ്റിയതിന് വീട്ടില്‍നിന്ന് വഴക്ക് കേൾക്കാതിരിക്കാൻ കുട്ടി ഉണ്ടാക്കിയ കള്ളക്കഥയാണിത്. സൈക്കിളില്‍നിന്ന് തള്ളിത്താഴെയിട്ട് സന്തോഷ് തന്നെ കോണ്‍ക്രീറ്റ് റോഡിലൂടെ വലിച്ചിഴച്ചെന്നായിരുന്നു കുട്ടിയുടെ പരാതി. പരാതി വ്യാജമാണെന്ന് സംശയം ഉണ്ടായിരുന്നെങ്കിലും കുട്ടി മൊഴിയില്‍ ഉറച്ചുനിന്നതോടെയാണ് പൊലീസ് കേസെടുത്തത്.
പരാതി നൽകി വീട്ടിൽ മടങ്ങിയെത്തിയപ്പോൾ മാതാപിതാക്കള്‍ വിശദമായി ചോദിച്ചപ്പോഴാണ് സംഗതി കള്ളക്കഥയാണെന്ന് കുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് ഇവർ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെത്തി സത്യാവസ്ഥ അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കാം
അസാനി രൂപപ്പെട്ടു; ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ്; കേരളത്തിൽ മഴ സാധ്യത
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ