നിപാ വൈറസിന് എതിരെ ജാഗ്രത; കരുതല്‍ നടപടികളുമായി സര്‍ക്കാര്‍

വവ്വാലുകളുടെ പ്രജനന കാലമായതിനാലാണ് സര്‍ക്കാര്‍ ജാഗ്രതാ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്
ആരോഗ്യമന്ത്രി വീണാ ജോര്‍ജ്/ഫയല്‍
ആരോഗ്യമന്ത്രി വീണാ ജോര്‍ജ്/ഫയല്‍

കോഴിക്കോട്: നിപാ വൈറസ് പ്രതിരോധവും കരുതല്‍ നടപടികളുമായി ആരോഗ്യ വകുപ്പ്. വവ്വാലുകളുടെ പ്രജനന കാലമായതിനാലാണ് സര്‍ക്കാര്‍ ജാഗ്രതാ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. ബോധവല്‍ക്കരണവും നിരീക്ഷണവും ശക്തമാക്കുന്നതിനൊപ്പം വനം, മൃഗസംരക്ഷണ വകുപ്പുകളെ സംയോജിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി 'ഏകാരോഗ്യം' വിഷയം പ്രമേയമായി 12ന് സംസ്ഥാന ശില്‍പ്പശാല നടത്തും.
   
2018, 2021 വര്‍ഷങ്ങളില്‍ സംസ്ഥാനത്ത് നിപാ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. വവ്വാലുകളുടെ പ്രജനന സമയത്ത് പുറത്ത് വരുന്ന സ്രവം വഴിയാണ് വൈറസ് പകരുന്നത്. ഇവയുമായുള്ള സമ്പര്‍ക്കം ഒഴിവാക്കാനുള്ള ജാഗ്രതാ നിര്‍ദേശങ്ങള്‍ ജനങ്ങളിലെത്തിക്കും. നിലത്ത് വീണതും പക്ഷികള്‍ കടിച്ചതുമായ പഴങ്ങള്‍ കഴിക്കരുത്, നന്നായി കഴുകി ഉപയോഗിക്കണം, വവ്വാലുകളുള്ള പ്രദേശങ്ങളില്‍ ജാഗ്രതയോടെ ഇടപെടണം തുടങ്ങിയ നിര്‍ദേശങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ താഴെ തട്ടില്‍ എത്തിക്കും. ഫോട്ടോ പ്രദര്‍ശനങ്ങളും സംഘടിപ്പിക്കും.
  
നിപാ സമാന ലക്ഷണങ്ങളുമായി വരുന്നവരെ പ്രത്യേകമായി നിരീക്ഷിക്കാനും പരിശോധിക്കാനുമുള്ള സംവിധാനവും ആശുപത്രികളില്‍  ഏര്‍പ്പെടുത്തി.  12ന് നടക്കുന്ന ശില്‍പ്പശാല  വെള്ളിമാട് കുന്ന് ജന്‍ഡര്‍ പാര്‍ക്കില്‍  മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും.എല്ലാ ജില്ലകളില്‍ നിന്നുമുള്ള ആരോഗ്യം, വനം, മൃഗ പരിപാലനം തുടങ്ങിയ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.

ഈ വാര്‍ത്ത കൂടി വായിക്കാം മലപ്പുറത്ത് ഷിഗെല്ല; ജാഗ്രതാ നിര്‍ദേശം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com