കൊല്ലത്ത് എല്‍ഡിഎഫ് തെരഞ്ഞടുപ്പ് കമ്മിറ്റി ഓഫീസില്‍ തീപിടിത്തം; അന്വേഷണം

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 08th May 2022 09:39 PM  |  

Last Updated: 08th May 2022 09:39 PM  |   A+A-   |  

ldf_election_committee_office_fire

തീപിടിത്തമുണ്ടായ തെരഞ്ഞടുപ്പ് കമ്മിറ്റി ഓഫീസ്‌

 

കൊല്ലം:  വെളിയം പഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആറാം വാര്‍ഡിലെ ഇടതുമുന്നണി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ തീപിടിത്തം. ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെ കത്തി നശിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  കളപ്പില വാര്‍ഡിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലാണ് അഗ്‌നിബാധ ഉണ്ടായത്. പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം.

സമീപവാസികളായ അളുകളാണ് തീപടരുന്നത് ആദ്യം കണ്ടത്. തുടര്‍ന്ന് തീകെടുത്തി. ഫോറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്ത് എത്തി പരിശോധനകള്‍ നടത്തി. സമീപ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.

സിപിഎമ്മും ബിജെപിയു തമ്മില്‍ ശക്തമായ മത്സരം നടക്കുന്ന വാര്‍ഡ് കൂടിയാണ് കളപ്പില. സിപിഎം പ്രതിനിധിയായ വാര്‍ഡ് മെമ്പര്‍ മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. കൊട്ടാരക്കര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കാം ഹലാല്‍ സ്റ്റിക്കര്‍ ഇല്ലാത്ത ബീഫ് വേണം; കോഴിക്കോട് സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരെ മര്‍ദിച്ചു, ഒരാള്‍ കസ്റ്റഡിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ