ഷിബു ബേബി ജോണിന്റെ കുടുംബ വീട്ടില്‍ കവര്‍ച്ച; സ്വര്‍ണാഭരണങ്ങള്‍ അടക്കം മോഷ്ടിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th May 2022 01:12 PM  |  

Last Updated: 08th May 2022 01:12 PM  |   A+A-   |  

shibu_baby_john

വീഡിയോ ദൃശ്യം

 

കൊല്ലം: മുന്‍ മന്ത്രി ഷിബു ബേബി ജോണിന്റെ കുടുംബ വീട്ടില്‍ കവര്‍ച്ച നടന്നു. ഷിബുവിന്റെ കൊല്ലത്തെ വീട്ടിലാണ് കവര്‍ച്ച നടന്നത്. സ്വര്‍ണാഭരണങ്ങള്‍ ഉൾപ്പെടെ ഇവിടേനിന്ന് മോഷണം പോയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

ഏകദേശം 50 പവനോളം മോഷണം പോയെന്നാണ് പൊലീസ് നൽകുന്ന വിവരം. മുന്‍ വാതില്‍ തുറന്ന് ഗ്ലാസ് വാതിൽ പൊട്ടിച്ച് കവര്‍ച്ച നടത്തിയെന്നാണ് പ്രാഥമിക നിഗമനം. മന്ത്രിയുടെ അമ്മയുടെ താലിമാല അടക്കമാണ് മോഷണംപോയത്. 

രാത്രിയില്‍ ഈ വീട്ടില്‍ താമസക്കാരുണ്ടാകാറില്ല. പകല്‍ ഇവിടെ അമ്മ ഉണ്ടാകാറുണ്ടെങ്കിലും രാത്രി ഷിബു ബേബി ജോണിന്റെ സ്വന്തം വീട്ടിലേക്ക് എത്തുകയുമാണ് പതിവ്. ഇന്ന് രാവിലെ പതിവുപോലെ അമ്മ ഇവിടെയെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. പ്രദേശത്ത് സമാനമായി മോഷണം നടത്തിയിട്ടുള്ളവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

ഈ വാര്‍ത്ത കൂടി വായിക്കാം

പത്ത് പവന്റെ മാല മോഷ്ടിച്ച് പായുന്നതിനിടെ അപകടം; ഒരാള്‍ മരിച്ചു 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ