ഫോട്ടോയെടുക്കുന്നതിനിടെ കാല്‍ വഴുതി; ആലപ്പുഴയില്‍ യുവാവ് ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണു മരിച്ചു

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 08th May 2022 08:16 PM  |  

Last Updated: 08th May 2022 08:16 PM  |   A+A-   |  

house_boat

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ: പുളിങ്കുന്നില്‍ യുവാവ് ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണുമരിച്ചു. പത്തനംതിട്ടയില്‍ ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥനായ പന്തളം സ്വദേശി അബ്ദുള്‍ മനാഫ് (42 ) ആണ് മരിച്ചത്. ഹൗസ് ബോട്ടില്‍ നിന്ന് ഫോട്ടോയെടുക്കുന്നതിനിടെ പുളിങ്കുന്ന് മതികായല്‍ ഭാഗത്ത് വെള്ളത്തില്‍ വീഴുകയായിരുന്നു. ആലപ്പുഴയില്‍ നിന്നെത്തിയ അഗ്‌നിശമന സേനയുടെ സ്‌കൂബാ ടീമും പൊലീസും ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവില്‍ മൃതദേഹം പുറത്തെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കാം മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ