വീട്ടുമുറ്റത്തിരുന്ന ബുള്ളറ്റിന് തീപിടിച്ചു; സമീപത്ത് നിന്ന് മണ്ണെണ്ണ കുപ്പി കണ്ടെത്തി പൊലീസ്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th May 2022 09:40 AM  |  

Last Updated: 08th May 2022 09:40 AM  |   A+A-   |  

bBullet bike collide two youth injured

പ്രതീകാത്മക ചിത്രം

 

എഴുപുന്ന: വീടിന് മുന്‍പില്‍ വെച്ചിരുന്ന ബുള്ളറ്റ് കത്തിനശിച്ച നിലയില്‍. ആലപ്പുഴയിലെ എഴുപുന്നയിലാണ് സംഭവം. ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം. 

പുലര്‍ച്ചെ മൂന്ന് മണിയോടെ പൊട്ടിത്തെറി കേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. പൊലീസ് നടത്തിയ പരിശോധനയില്‍ വീട്ടുമുറ്റത്ത് നിന്ന് മണ്ണെണ്ണ കുപ്പി കണ്ടെത്തി. എഴുപുന്ന 13ാം വാര്‍ഡിലെ സുദര്‍ശന്റേതാണ് ബുള്ളറ്റ്. പൊലീസ് അന്വേഷണം ആരംഭിച്ചു.