ഇൻസ്റ്റഗ്രാം പരിചയം, സ്കൂളിൽ എത്തിക്കാമെന്ന് പറഞ്ഞ് ബൈക്കിൽ കൊണ്ടുപോയി പീഡിപ്പിച്ചു; അറസ്റ്റ്
By സമകാലിക മലയാളം ഡെസ്ക് | Published: 08th May 2022 03:03 PM |
Last Updated: 08th May 2022 03:03 PM | A+A A- |

അനന്തു
ആലപ്പുഴ: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനഞ്ചു വയസ്സുള്ള വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ആലപ്പുഴ മാന്നാർ പാണ്ടനാട് സ്വദേശി സതീശന്റെ മകൻ അനന്തു (22) ആണ് അറസ്റ്റിലായത്. പ്രതിയെ റിമാൻഡ് ചെയ്തു.
ബുധനാഴ്ച പെൺകുട്ടിയെ പരീക്ഷയ്ക്ക് സ്‌കൂളിൽ കൊണ്ടുവിടാമെന്നു പറഞ്ഞ് ബൈക്കിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വീട്ടിൽ മടങ്ങിയെത്തിയ പെൺകുട്ടിക്കു ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോയപ്പോഴാണ് പീഡനവിവരം അറിഞ്ഞത്. തുടർന്ന് ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കാം
തൃക്കാക്കരയില്‍ മത്സരിക്കില്ലെന്ന് ആം ആദ്മി പാര്‍ട്ടി; ആര്‍ക്ക് പിന്തുണയെന്ന് ആലോചിച്ച് തീരുമാനിക്കും
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ