ഉമ തോമസിനെതിരെ ഫെയ്‌സ്ബുക്കില്‍ അധിക്ഷേപ പരാമര്‍ശം: ഉന്നത ഉദ്യോഗസ്ഥനെതിരെ കോണ്‍ഗ്രസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th May 2022 07:55 AM  |  

Last Updated: 09th May 2022 07:55 AM  |   A+A-   |  

uma_thomas

ഉമ തോമസ് പ്രചാരണത്തിനിടെ/ ഫെയ്‌സ്ബുക്ക് ചിത്രം

 

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിനെതിരെ സെക്രട്ടേറിയറ്റിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അധിക്ഷേപ പരാമര്‍ശം നടത്തിയതായി കോണ്‍ഗ്രസ്. സെക്രട്ടേറിയറ്റിലെ പ്ലാനിംഗ് ആന്റ് എക്‌ണോമിക് അഫയേഴ്‌സില്‍ ഡെപ്യൂട്ടി സെക്രട്ടറിയുടെ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ഉമാ തോമസിനെതിരെ ഫെയ്‌സ്ബുക്കില്‍ അധിക്ഷേപ കുറിപ്പ് ഇട്ടത്.

ഇതിനെതിരെ പരാതി നല്‍കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ് അനുകൂല സംഘടന. ഫെയ്‌സ്ബുക്ക് പോസ്റ്റ് സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കിടയിലെ ഇടത് പ്രൊഫൈലുകളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെ സ്ത്രീത്വത്തെ അവഹേളിച്ചെന്ന് വിമര്‍ശനം ഉയര്‍ന്നതോടെ ഡെപ്യൂട്ടി സെക്രട്ടറി പോസ്റ്റ് പിന്‍വലിച്ചു. 


സര്‍വ്വീസ് സംഘടനയുടെ സജീവ പ്രവര്‍ത്തകനായ ഉദ്യോഗസ്ഥനെതിരെ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കത്ത് നല്‍കാനാണ് സെക്രട്ടേറിയറ്റ് അസോസിയേഷന്‍ വനിതാ വിഭാഗത്തിന്റെ തീരുമാനം. ദേശീയ സംസ്ഥാന വനിതാ കമ്മീഷനുകളെ സമീപിക്കാനും ആലോചിക്കുന്നു. മുഖ്യമന്ത്രിക്കെതിരായ പോസ്റ്റ് ഷെയര്‍ ചെയ്തതിന്റെ പേരില്‍ പൊതു ഭരണ വകുപ്പിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനെതിരെ നടപടിയെടുത്തിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കാം

അങ്കച്ചൂടേറി; തൃക്കാക്കരയില്‍ എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ഇന്ന് പത്രിക നല്‍കും

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ