കാവ്യ മാധവന് വീണ്ടും നോട്ടീസ്; ഇന്ന് 11 മണിയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th May 2022 09:28 AM  |  

Last Updated: 09th May 2022 09:48 AM  |   A+A-   |  

kavya

കാവ്യ മാധവൻ/ ഫയൽ

 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യാ മാധവന് അന്വേഷണസംഘത്തിന്റെ നോട്ടീസ്. ഇന്ന് 11 മണിയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ വീട്ടില്‍ വെച്ച് മാത്രമേ ചോദ്യം ചെയ്യാന്‍ കഴിയൂ എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കാവ്യ മാധവന്‍. 

ഈ മാസം ആറാം തീയതിയാണ് കാവ്യ മാധവന് നോട്ടീസ് ലഭിച്ചത്. എന്നാല്‍ ആലുവ പത്മസരോവരം വീട്ടില്‍ വെച്ച് ചോദ്യം ചെയ്യലിന് തയ്യാറാകണമെന്നാണ് കാവ്യ മാധവന്‍ നോട്ടീസിന് മറുപടി നല്‍കിയത്. ഇതില്‍ ക്രൈംബ്രാഞ്ചിന്റെ നിലപാട് വ്യക്തമായിട്ടില്ല. 

പുതുതായി പുറത്തു വന്ന തെളിവുകള്‍, ഓഡിയോ ക്ലിപ്പുകള്‍, ചിത്രങ്ങള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിച്ചുകൊണ്ട് കാവ്യ മാധവനെ ചോദ്യം ചെയ്യാനായിരുന്നു ക്രൈംബ്രാഞ്ച് ഉദ്ദേശിച്ചിരുന്നത്. ഇത് പത്മസരോവരം വീട്ടില്‍ വെച്ച് കഴിയില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തലെന്നാണ് സൂചന. 

നടിയെ ആക്രമിച്ച കേസിന്‍റെ ഗൂഡാലോചനയിൽ ദിലീപിനൊപ്പം കാവ്യയ്ക്കും പങ്കുണ്ടോയെന്നാണ്  തുടരന്വേഷണത്തിൽ പ്രത്യേക അന്വേഷണസംഘം പരിശോധിക്കുന്നത്. ഇതിൽ വ്യക്തത വരുത്തുന്നതിനാണ് കാവ്യയ്ക്ക് നോട്ടീസ് നൽകിയിട്ടുള്ളത്. 

ഈ വാർത്ത കൂടി വായിക്കാം

ഭാര്യയെ ശ്വാസം മുട്ടിച്ചുകൊന്നു; ഭര്‍ത്താവ് കസ്റ്റഡിയില്‍

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ