പ്രാര്‍ത്ഥനകള്‍ വിഫലമായി; ഇവാന്‍ മരണത്തിന് കീഴടങ്ങി
By സമകാലിക മലയാളം ഡെസ്ക് | Published: 09th May 2022 08:44 PM |
Last Updated: 09th May 2022 08:44 PM | A+A A- |

ഇവാന്‍ ബിബിന്‍ ഡിക്രൂസ്
റാന്നി: കാറപകടത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന അഞ്ചരമാസം പ്രായമായ കുഞ്ഞ് മരിച്ചു. മണ്ണടിശാല പരുവ മേരി കോട്ടേജില്‍ ബിബിന്‍ ഡിക്രൂസ്-രജനിബാബു ദമ്പതികളുടെ മകന്‍ ഇവാന്‍ ബിബിന്‍ ഡിക്രൂസ് ആണ് മരിച്ചത്.
കഴിഞ്ഞ ഒന്നിനു രാത്രി എട്ടുമണിയോടെ മന്ദമരുതി വെച്ചൂച്ചിറ റോഡിലെ ആനമാടത്തിനും സോബാര്‍ പള്ളിക്കുമിടയില്‍ ഇരുപതടി താഴ്ചയില്‍ വീടിനു മുകളിലേക്കു കാര്‍ മറിഞ്ഞാണ് അപകടം സംഭവിച്ചത്. അപകട സമയത്ത് കുട്ടി പുറത്തേക്കു തെറിച്ചു വീണിരുന്നു.
ബിബിനും മാതാവും ഭാര്യയും കുട്ടികളും അടങ്ങിയ സംഘം യാത്ര ചെയ്ത കാറാണ് അപകടത്തില്‍പെട്ടത്. ഈ കാര്‍ പതിച്ച് വീട്ടുമുറ്റത്തു പാര്‍ക്കു ചെയ്തിരുന്ന കാറും തകര്‍ന്നിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കാം അപകടകരമായ രീതീയില്‍ വാഹനം ഓടിച്ചു; ഓഫ് റോഡ് റൈഡില്‍ ജോജു ജോര്‍ജിന് നോട്ടീസ് നല്‍കുമെന്ന് ആര്‍ടിഒ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ