വിവാഹ സംഭാവനയെക്കുറിച്ച് തർക്കം; ചായക്കടക്കാരൻ തിളച്ച വെള്ളം ഒഴിച്ചെന്ന് പരാതി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th May 2022 09:14 AM  |  

Last Updated: 09th May 2022 09:14 AM  |   A+A-   |  

tea_shop

പ്രതീകാത്മക ചിത്രം

 

കൊല്ലം: ചായ കുടിക്കാനെത്തിയ ആളിന്റെ മുതുകിൽ ചായക്കടക്കാരൻ തിളച്ച വെള്ളം ഒഴിച്ചെന്ന് പരാതി. ഓച്ചിറ മഠത്തിൽക്കാരാഴ്‌മ സ്വദേശി വിശ്വനാഥന്റെ (55) ദേഹത്താണ് തിളച്ച വെള്ളം ഒഴിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുതുക് അഴുകിയനിലയിലാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

ചായക്കടയിൽ വച്ച് വിവാഹത്തിന് സംഭാവന നൽകിയതുമായി ബന്ധപ്പെട്ട് വിശ്വനാഥനും മറ്റൊരാളുമായി വാക്കുതർക്കമുണ്ടായി. ഇതിൽ പ്രകോപിതനായ കടയുടമ സദാനന്ദനാണ് തിളച്ച വെള്ളം ഒഴിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. ശനിയാഴ്ച വൈകീട്ടാണ് സംഭവം. 

ഈ വാര്‍ത്ത കൂടി വായിക്കാം

'ആഴക്കടലിന്റെ...' പാടിത്തീർത്തില്ല; ഗായകൻ കൊല്ലം ശരത്ത് അന്തരിച്ചു 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ