മകളെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; അച്ഛന് 106 വർഷം കഠിന തടവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th May 2022 09:21 AM  |  

Last Updated: 10th May 2022 09:21 AM  |   A+A-   |  

106 years in prison

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: ഏഴാം ക്ലാസിൽ പഠിച്ചിരുന്ന മകളെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ സംഭവത്തിൽ അച്ഛന് 106 വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി. പല വകുപ്പുകളിലായി 106 വർഷമാണ് ശിക്ഷയെങ്കിലും 25 വർഷം ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. 

2017ൽ കാട്ടാക്കട പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നെയ്യാറ്റിൻകര പോക്സോ കേസുകൾക്കായുള്ള പ്രത്യേക ഫാസ്റ്റ്ട്രാക്ക് കോടതി ശിക്ഷിച്ചത്. ടാപ്പിങ് തൊഴിലാളിയായ പ്രതി ഭാര്യ വീട്ടിൽ ഇല്ലാത്ത സമയത്താണ് മകളെ നിരന്തരം പീഡിപ്പിച്ചത്. 

അഞ്ച് വകുപ്പുകളിലായാണ് ഇയാളെ 106 വർഷം കോടതി കഠിന തടവിനു ശിക്ഷിച്ചത്. ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്ജി വി ഉദയകുമാറുമാണ് ശിക്ഷിച്ചത്. 

പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ അജിത് തങ്കയ്യയും അഡ്വ. ​ഗോപിക ​ഗോപാലും ഹാജരായി. കാട്ടാക്കട എസ്ഐയായിരുന്ന ഡി ബിജു കുമാർ, ഇൻസ്പെക്ടറായിരുന്ന ആർഎസ് അനൂപ് എന്നിവരാണ് കുറ്റപത്രം സമർപ്പിച്ചത്. 

ഈ വാർത്ത വായിക്കാം

പെട്രോൾ കുപ്പിയുമായി ടവറിന് മുകളിൽ കയറി യുവതിയുടെ ആത്മഹത്യാ ഭീഷണി; കടന്നലുകളുടെ കൂട്ട ആക്രമണം; ഒടുവിൽ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ