'മണ്ണിലും വിണ്ണിലും മനസിലും പൂരം'- ഘടക പൂരങ്ങൾ വരവ് ആരംഭിച്ചു; കുടമാറ്റം അഞ്ച് മണിക്ക്

ഘടക പൂരങ്ങൾ ഓരോന്നായി ഇനി വടക്കുന്നാഥ സന്നിയിലേക്കെത്തും
ടെലിവിഷൻ ദൃശ്യം
ടെലിവിഷൻ ദൃശ്യം

തൃശൂർ: പൂരാവേശത്തിലേക്ക് കടന്ന് ശക്തന്റെ തട്ടകം. രാവിലെ അഞ്ച് മണിയോടെ കണിമംഗലം ശാസ്താവിന്‍റെ പുറപ്പാട് ആരംഭിച്ചു. ഏഴരയോടെ ശാസ്താവ് തെക്കേ നട വഴി വടക്കുന്നാഥ സന്നിധിയിലെത്തിയതോടെ പൂരത്തിന്റെ ചടങ്ങുകൾക്കും തുടക്കമായി. ഘടക പൂരങ്ങൾ ഓരോന്നായി ഇനി വടക്കുന്നാഥ സന്നിയിലേക്കെത്തും. 12 മണി വരെയാണ് ഘടക പൂരങ്ങളുടെ വരവ്.

പനമുക്കംമ്പള്ളിയും, ചെമ്പൂക്കാവും, കാരമുക്കും, ലാലൂരും, ചൂരക്കോട്ട് കാവും, അയ്യന്തോളും ഏറ്റവും ഒടുവില്‍ നെയ്തലക്കാവും വടക്കുന്നാഥ സന്നിധിയിലെത്തും. പതിനൊന്നരയോടെ മഠത്തില്‍ വരവ് പഞ്ചവാദ്യം നടക്കും. രണ്ട് മണിയ്ക്കാണ് പ്രസിദ്ധമായ ഇലഞ്ഞിത്തറ മേളം. നാലരയോടെ തിരുവമ്പാടിയും പാറമേക്കാവും തെക്കോട്ടിറങ്ങും. അഞ്ച് മണിയ്ക്കാണ് ചരിത്ര പ്രസിദ്ധമായ കുടമാറ്റം.

ഇത്തവണ കോവിഡ് നിയന്ത്രണങ്ങളില്ലാതെ വിപുലമായാണ് പൂരം ചടങ്ങുകൾ. കാഴ്ചക്കാരുടെ എണ്ണം കൂടുമെന്ന വിലയിരുത്തലിൽ നഗരത്തില്‍ നാലായിരം പൊലീസുകാരെ വിന്യസിച്ച് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 

ഇക്കുറി തൃശൂര്‍ പൂരത്തിന് വിപുലമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ആദിത്യ പറഞ്ഞു. നാലായിരം പൊലീസുകാരെയാണ് നഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്. നഗരം മുഴുവനും ക്യാമറ നിരീക്ഷണം ഏര്‍പ്പെടുത്തിയതായും കമ്മീഷണര്‍ പറഞ്ഞു.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com