അമേരിക്കയിലെ ചികിത്സ കഴിഞ്ഞു; മുഖ്യമന്ത്രി കേരളത്തില്‍ തിരിച്ചെത്തി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th May 2022 07:42 AM  |  

Last Updated: 10th May 2022 07:42 AM  |   A+A-   |  

pinarayi_vijayan_reached_kerala

ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി കേരളത്തില്‍ തിരിച്ചെത്തി


തിരുവനന്തപുരം: ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ തിരിച്ചെത്തി. ചൊവ്വാഴ്ച പുലർച്ചെ 3.30ന് ദുബായിൽ നിന്നുള്ള എമിറേറ്റ്സ് ഫ്ലെറ്റിലാണ് മുഖ്യമന്ത്രി എത്തിയത്.  

ഭാര്യ കമലയും ഒപ്പം ഉണ്ടായിരുന്നു. ഡിജിപി ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. മിനസോട്ടയിലെ മയോ ക്ലിനിക്കിലായിരുന്നു മുഖ്യമന്ത്രിയുടെ ചികിത്സ.

18 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് അദ്ദേഹം മടങ്ങിയെത്തിയത്. അമേരിക്കയിലേക്ക് ചികിത്സക്കായി പോയെങ്കിലും ചുമതല കൈമാറിയിരുന്നില്ല. മന്ത്രിസഭാ യോഗത്തിൽ ഉൾപ്പെടെ ഓൺലൈനായി മുഖ്യമന്ത്രി പങ്കെടുത്തിരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം മുഖ്യമന്ത്രി ഇനി സജീവമാകും. 

ഈ വാര്‍ത്ത കൂടി വായിക്കാം 

പെട്രോൾ കുപ്പിയുമായി ടവറിന് മുകളിൽ കയറി യുവതിയുടെ ആത്മഹത്യാ ഭീഷണി; കടന്നലുകളുടെ കൂട്ട ആക്രമണം; ഒടുവിൽ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ