മകനൊപ്പം പുഴയില്‍ കുളിക്കാനിറങ്ങി; പിതാവ് മുങ്ങിമരിച്ചു

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 10th May 2022 07:55 PM  |  

Last Updated: 10th May 2022 07:55 PM  |   A+A-   |  

aby

അബി കെ അലിയാര്‍

 

കോതമംഗലം: കോഴിപ്പിള്ളി പുഴയില്‍ 12 വയസ്സുള്ള മകനൊപ്പം കുളിക്കാനിറങ്ങിയ പിതാവ് മുങ്ങി മരിച്ചു. ഇഞ്ചൂര്‍ കുറുമാട്ടുകുടി അബി കെ അലിയാര്‍ (40) ആണ് മരിച്ചത്. മകന്‍ അമീറിനെ രക്ഷപ്പെടുത്തി. ഇഞ്ചൂര്‍ ചെക്ഡാമിനു സമീപം ചൊവ്വാഴ്ച രാവിലെ 11.50നാണ് സംഭവം. ഇരുവരും പുഴയില്‍ മുങ്ങിത്താഴുന്നതു ശ്രദ്ധയില്‍പ്പെട്ട കോതമംഗലം അഗ്‌നിരക്ഷാസേനയിലെ സിവില്‍ ഡിഫന്‍സ് അംഗം റെജിയാണ് മകനെ രക്ഷിച്ചത്.

വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ കോതമംഗലം അഗ്‌നിരക്ഷാ സേനയിലെ അംഗങ്ങള്‍ ഷിബു പി.ജോസഫ്, പി.എം.ഷാനവാസ്, വിഷ്ണു മോഹന്‍ എന്നിവര്‍ അബി കെ.അലിയാരെ മുങ്ങി എടുത്തു കോതമംഗലം ധര്‍മഗിരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഈ വാര്‍ത്ത കൂടി വായിക്കാം കോഴിക്കോട് ആളൊഴിഞ്ഞ പറമ്പില്‍ വെടിയുണ്ടകള്‍; അന്വേഷണം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ