പുലർച്ചെ മൂന്ന് മണിക്ക് പൊലീസ് എത്തി, കൊലപാതകം വീട്ടുകാർ പോലും അറിഞ്ഞില്ല; വഴി തെറ്റാതിരിക്കാൻ റൂട്ട് മാപ്പ് അടക്കം നൽകി പ്രതി  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th May 2022 09:22 AM  |  

Last Updated: 11th May 2022 09:22 AM  |   A+A-   |  

murder case

പ്രതീകാത്മക ചിത്രം

 

മാനന്തവാടി: പുലർച്ചെ മൂന്ന് മണിക്ക് പനമരം കുണ്ടാല സ്വദേശി ടാക്സി ഡ്രൈവറായ അബ്ദുൽ റഷീദിന്റെ വീട്ടിൽ പൊലീസ് എത്തി. "ഇവിടെ മറ്റാരെങ്കിലും ഉണ്ടോ?", എന്നാണ് ആദ്യത്തെ ചോദ്യം. നേരെ മുകൾ നിലയിലേക്ക് പോയി. പിന്നെ വീട്ടുകാർ ഞെട്ടലോടെ ആ കാഴ്ച കണ്ടു. അതിഥിയായെത്തിയ ബന്ധുവായ യുവതി കട്ടിലിൽ മരിച്ചു കിടക്കുന്നു. രണ്ട് വയസ്സുള്ള കുഞ്ഞിനെ തോളിലിട്ട് ഭാവഭേദമൊന്നുമില്ലാതെ ഭർത്താവ് സോഫയിലും. 

അബ്ദുൽ റഷീദിന്റെ ഭാര്യാസഹോദരന്റെ മകളാണ് മരിച്ച നിതാ ഷെറിൻ. ഇവരുടെ ഭർത്താവ് കോഴിക്കോട് സ്വദേശി വാകേരി അബൂബക്കർ സിദ്ദിഖ് ആണ് പ്രതി. ഇരുവരും കുട്ടിയും കൂടി മൈസൂരുവിലേക്കു വിനോദയാത്രയ്ക്കായി പോകും വഴിയാണ് ബന്ധുവീട്ടിൽ എത്തിയത്. അതിർത്തിയിലെ ഗേറ്റ് നേരത്തെ അടയ്ക്കുമെന്നതിനാൽ രാത്രിയാത്ര ഒഴിവാക്കാനാണ് വീട്ടിൽ തങ്ങാമെന്ന് പറഞ്ഞത്. ഭക്ഷണ ശേഷം മുകൾനിലയിൽ വിശ്രമമുറി ഒരുക്കി നൽകി. പൊലീസ് എത്തുന്നതുവരെ പിന്നീട് സംഭവിച്ചതൊന്നും വീട്ടുകാർ അറിഞ്ഞില്ല. 

അബൂബക്കർ തന്നെയാണ് കോഴിക്കോടുള്ള സഹോദരൻ വഴി കൊലപാതക വിവരം പൊലീസിൽ അറിയിച്ചത്. വഴി തെറ്റാതിരിക്കാൻ താമസിക്കുന്ന സ്ഥലത്തേക്കുള്ള റൂട്ട് മാപ്പും അയച്ചുകൊടുത്തു. ഭാര്യയെക്കുറിച്ചുള്ള സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് നി​ഗമനം. 

ഈ വാര്‍ത്ത കൂടി വായിക്കാം  

അകമലയില്‍ ടൂറിസ്റ്റ് ബസ് 20 അടി താഴ്ചയിലേക്ക് ; വിദ്യാര്‍ഥികള്‍ക്ക് പരിക്ക് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ