വൈദ്യനെ വെട്ടിനുറുക്കി പുഴയിലെറിഞ്ഞ സംഭവം, നാലുപ്രതികളെയും റിമാന്‍ഡ് ചെയ്തു; തിരിച്ചറിയല്‍ പരേഡ് നടത്തും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th May 2022 08:28 AM  |  

Last Updated: 11th May 2022 08:28 AM  |   A+A-   |  

crime news

പ്രതീകാത്മക ചിത്രം

 

മലപ്പുറം: ഒറ്റമൂലി ചികിത്സകനെ വെട്ടിനുറുക്കി കവറിലാക്കി പുഴയിലെറിഞ്ഞ സംഭവത്തില്‍ അറസ്റ്റിലായ നാലുപ്രതികളെയും കോടതി റിമാന്‍ഡ് ചെയ്തു. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. വൈദ്യന്റെ ബന്ധുക്കളെ എത്തിച്ച് തിരിച്ചറിയല്‍ പരേഡ് നടത്തും. ചാലിയാര്‍ പുഴയോരത്തും പ്രതി നിലമ്പൂരിലെ പ്രവാസി വ്യവസായി ഷൈബിന്‍ അഷ്റഫിന്റെ വീട്ടിലും തെളിവെടുപ്പ് നടത്തും. അതിനിടെ കേസ് പ്രത്യേക സംഘം അന്വേഷിക്കും. 

മൂലക്കുരുവിന്റെ ഒറ്റമൂലി ചികിത്സാരീതി തട്ടിയെടുക്കാനാണു മൈസൂരുവിലെ പാരമ്പര്യ വൈദ്യന്‍ ഷാബാ ശരീഫിനെ കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. 2020 ഒക്ടോബറിലാണ് സംഭവം. ഷൈബിന്‍ അഷ്റഫിന്റെ നേതൃത്വത്തിലായിരുന്നു കൊലപാതകം. ഷൈബിന്റെ വീട്ടില്‍വച്ചായിരുന്നു സംഭവം നടന്നത്. ഒരു വര്‍ഷം ബന്ദിയാക്കി പീഡിപ്പിച്ച ശേഷമായിരുന്നു ഷാബാ ശരീഫിനെ കൊന്നത്. 

കൊലപ്പെടുത്തി കഷണങ്ങളാക്കി ചാലിയാര്‍ പുഴയില്‍ തള്ളുകയായിരുന്നു. ഒറ്റമൂലി മനസ്സിലാക്കി കച്ചവടം തുടങ്ങാനായിരുന്നു ഷൈബിന്റെ പദ്ധതിയെന്നും പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം  

'മൂലക്കുരുവിന്റെ ഒറ്റമൂലി ചികിത്സാരീതി തട്ടണം'; വൈദ്യനെ വെട്ടിനുറുക്കി പുഴയിലെറിഞ്ഞു, നാലംഗ സംഘം പിടിയില്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ