വില്ലനായി മഴ; തൃശൂര്‍ പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th May 2022 07:13 PM  |  

Last Updated: 11th May 2022 07:13 PM  |   A+A-   |  

pooram

ടെലിവിഷൻ ദൃശ്യം

 

തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവച്ചു. നഗരത്തില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് വെടിക്കെട്ട് മാറ്റിയത്. ഇന്നു പുലര്‍ച്ചെ നടത്തേണ്ടിയിരുന്ന വെടിക്കെട്ട് മഴ മൂലമാണ് വൈകീട്ടേക്ക് മാറ്റിയിരുന്നത്. എന്നാല്‍ മഴ വീണ്ടുമെത്തിയതോടെ വെടിക്കെട്ട് മാറ്റിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

നിലവിലെ സാഹചര്യത്തില്‍ ഞായറാഴ്ച വൈകീട്ട് വെടിക്കെട്ട് നടത്താനാകുമോയെന്നാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. കാലാവസ്ഥ അനുകൂലമായ ശേഷം ഇക്കാര്യത്തില്‍ ദേവസ്വം അധികൃതര്‍ തീരുമാനമെടുക്കും.