പിള്ളപ്പാറ മേഖലയിൽ ചീങ്കണ്ണി കുഞ്ഞിനെ കണ്ടെത്തി, തടിച്ചുകൂടി നാട്ടുകാര്‍- വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th May 2022 05:54 PM  |  

Last Updated: 12th May 2022 05:54 PM  |   A+A-   |  

crocodile

എക്‌സൈസ് ചെക്ക് പോസ്റ്റിന് സമീപം കണ്ടെത്തിയ ചീങ്കണ്ണി കുഞ്ഞ്

 

തൃശൂര്‍: അതിരപ്പിള്ളിക്ക് സമീപം പിള്ളപ്പാറ എക്‌സൈസ് ചെക്ക് പോസ്റ്റിനു സമീപത്തു നിന്നും  ചീങ്കണ്ണി കുഞ്ഞിനെ കണ്ടെത്തി. ഏതാനും ആഴ്ചകള്‍ മാത്രം പ്രായമുള്ള ചീങ്കണ്ണിയെ കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ സുരക്ഷിതമായ സ്ഥലത്ത് എത്തിച്ച് തുറന്നുവിട്ടു. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പ്രിയയും അന്നമ്മ മാത്യൂസും ചേര്‍ന്നാണ് ചീങ്കണ്ണി കുഞ്ഞിനെ കണ്ടെത്തിയത്.

 

ചെക്ക് പോസ്റ്റിന് അര കിലോമീറ്റർ ദൂരെയാണ് ചാലക്കുടിപ്പുഴ ഒഴുകുന്നത്. പുഴയോരത്ത് മുട്ടയിട്ട ചീങ്കണ്ണിയുടെ മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങൾ നടക്കുന്നതിനിടെ ചെക്ക് പോസ്റ്റ് പരിസരത്ത് എത്തിയതാകുമെന്ന്‌ കരുതുന്നു. ചീങ്കണ്ണിക്കുഞ്ഞിനെ കണ്ടെത്തിയതോടെ നിരവധി നാട്ടുകാർ ചെക്ക് പോസ്റ്റിലെത്തി.

ഈ വാര്‍ത്ത കൂടി വായിക്കാം 

കരയ്ക്ക് കയറി കൂറ്റന്‍ മുതല; അത്ഭുതരമായി രക്ഷപ്പെട്ട് അച്ഛനും മകനും; വൈറല്‍ വീഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ