മാന്നാര്‍ പരുമലയില്‍ വന്‍ തീപിടുത്തം; തുണിക്കട കത്തി നശിച്ചു
By സമകാലിക മലയാളം ഡെസ്ക് | Published: 12th May 2022 06:54 AM |
Last Updated: 12th May 2022 07:49 AM | A+A A- |

മെട്രോ സില്‍ക്‌സ് എന്ന വസ്ത്രവില്‍പ്പന ശാലയില്‍ തീപടര്‍ന്നപ്പോള്‍/ടെലിവിഷന്‍ ദൃശ്യം
മാന്നാര്‍: പരുമല മാന്നാറില്‍ വന്‍ തീപിടുത്തം. മെട്രോ സില്‍ക്‌സ് എന്ന വസ്ത്രവില്‍പ്പന ശാലയ്ക്കാണ് തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.
പുലര്‍ച്ചെ ആറ് മണിയോടെയാണ് കെട്ടിടത്തില്‍ നിന്ന് തീ ഉയരുന്നത് സമീപവാസികള്‍ ശ്രദ്ധിച്ചത്. ഉടനെ തന്നെ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു. സമീപ പ്രദേശങ്ങളില്‍ നിന്ന് ആറ് ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ എത്തിയാണ് തീയണക്കാന്‍ ശ്രമം തുടരുന്നത്. സമീപത്തെ മറ്റ് കടകളിലേക്ക് തീ പടരുന്നത് ഒഴിവാക്കാനും ശ്രമം നടക്കുകയാണ്.
മൂന്ന് നില കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. മൂന്ന് പേരുടെ പങ്കാളിത്തത്തില്‍ നടത്തി വന്നിരുന്ന വസ്ത്രവില്‍പ്പന ശാലയായിരുന്നു ഇത്. വസ്ത്രവില്‍പ്പനശാലയോട് ചേര്‍ന്ന് തന്നെയാണ് ഗോഡൗണും. ഗോഡൗണിന്റെ രണ്ടാം നിലയില്‍ നിന്നാണ് തീപിടുത്തം ഉണ്ടായത് എന്നാണ് പ്രാഥമിക നിഗമനം.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ