തൃക്കാക്കരയിൽ 8 സ്ഥാനാർഥികൾ; 10 പത്രികകകള്‍ തള്ളി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th May 2022 06:59 PM  |  

Last Updated: 12th May 2022 07:00 PM  |   A+A-   |  

trikkakkara

ഉമ തോമസ് - ജോ ജോസഫ്‌

 

കൊച്ചി∙ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ എട്ടുപേർ. നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ എട്ടു സ്ഥാനാർഥികളാണ് അന്തിമ പട്ടികയിലുള്ളത്. 18 നാമനിർദേശ പത്രികകളിൽ പത്തെണ്ണം തള്ളി.

തൃക്കാക്കരയില്‍ വിവിധ പാർട്ടികളുടെ പ്രചാരണം ശക്തമായി തുടരുകയാണ്. ഭവന സന്ദര്‍ശനവും വ്യാപാര സ്ഥാനങ്ങളിലെത്തിയുള്ള വോട്ടു ചോദ്യവുമായി എല്‍ഡിഎഫ്, യുഡ‍ിഎഫ് പ്രചാരണം നയിക്കുന്നു. സംസ്ഥാന നേതാക്കളുടെ സാന്നിധ്യം ബിജെപി ക്യാംപിലും ആവേശമേറ്റി. മണ്ഡലത്തില്‍  ഇടതുമുന്നണി കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രിക്കൊപ്പം കെ.വി.തോമസും പങ്കെടുത്തു.

പിടി തോമസ് മരിച്ചതിനെ തുടര്‍ന്നാണ് തൃക്കാക്കരമണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പില്‍ പതിനയ്യായിരത്തിലധികം വോട്ടുകള്‍ക്ക് പിടി തോമസ് ജയിച്ചിരുന്നു.