തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരയ്ക്ക് സമീപം പടക്കം പൊട്ടിച്ചു; 3 പേര്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th May 2022 11:15 PM  |  

Last Updated: 13th May 2022 11:15 PM  |   A+A-   |  

pooram_arrest

അറസ്റ്റിലായ മൂന്ന് പേര്‍

 

തൃശൂര്‍: തൃശൂര്‍ പൂരം തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരയ്ക്ക് സമീപം പടക്കം പൊട്ടിച്ച മൂന്നുപേര്‍ അറസ്റ്റില്‍. കോട്ടയം സ്വദേശികളായ അജി, ഷിജാസ്, തൃശ്ശൂര്‍ എല്‍ത്തുരുത്ത് സ്വദേശി അനില്‍കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ്. ചൈനീസ് പടക്കം പൊട്ടിക്കുന്നത് കണ്ട ഇവരെ പട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

അതേസമയം തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് നാളെ നടക്കും. കാലാവസ്ഥ അനുകൂലമാണെങ്കില്‍ നാളെ വൈകീട്ട് 6.30ന് നടത്തും. 

നേരത്തെ മഴയെത്തുടര്‍ന്ന് വെടിക്കെട്ട് മാറ്റിവച്ചിരുന്നു. ഞായറാഴ്ച നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. 

ഈ വാർത്ത കൂടി വായിക്കാം

മോഡൽ ഷഹാനയുടെ മരണം; ഭർത്താവ് സജ്ജാദ് അറസ്റ്റിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ