മിന്നലിന് 30 മിനിറ്റ് മുന്‍പ് എസ്എംഎസ് ജാഗ്രതാ !

മിന്നലിന്റെ ദുരന്തം കുറയ്ക്കാന്‍ കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ സഹായത്തോടെ കര്‍മപദ്ധതിയുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം:  മിന്നലിന്റെ ദുരന്തം കുറയ്ക്കാന്‍ കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ സഹായത്തോടെ കര്‍മപദ്ധതിയുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. ഇതിന്റെ ഭാഗമായി വില്ലേജ് തലത്തില്‍ മിന്നല്‍ മുന്നറിയിപ്പ് സംവിധാനം താമസിയാതെ നടപ്പാക്കും.

മിന്നലിന് 30 മിനിറ്റ് മുന്‍പ് സാധ്യതാ അറിയിപ്പ് എസ്എംഎസ് വഴി ലഭ്യമാക്കാനാണു വിദഗ്ധരുടെ ശ്രമം. ഇതിന് മുന്നോടിയായി കണ്ണൂര്‍, തൃശൂര്‍, തിരുവനന്തപുരം, ഇടുക്കി ജില്ലകളില്‍ അതോറിറ്റി മിന്നല്‍ സെന്‍സറുകള്‍ സ്ഥാപിച്ചു. കൊച്ചിയിലും തിരുവനന്തപുരത്തും ഐഎംഡിയുടെ റഡാറുകളുമുണ്ട്. 

പ്രകൃതിദുരന്തങ്ങളില്‍ രാജ്യത്തുണ്ടാകുന്ന മരണങ്ങളില്‍ 39 ശതമാനവും മിന്നലേറ്റാണ്. 2014 വരെ സംസ്ഥാനത്ത് മിന്നലേറ്റ് ശരാശരി 71 പേര്‍ വീതം ഒരു വര്‍ഷം മരിച്ചിരുന്നു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ മുന്നേറ്റവും ശാസ്ത്രീയ പ്രചാരണവും വഴി മരണത്തിന്റെ എണ്ണം കുറയ്ക്കാന്‍ സാധിച്ചതായി അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം 5 പേരാണു മിന്നലേറ്റ് മരിച്ചത്. 


ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com