വിവാഹ വാഗ്ദാനം നല്‍കി പീഡനം, ഗര്‍ഭിണിയായപ്പോള്‍ സ്വര്‍ണവുമായി മുങ്ങി; യുവാവ് പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th May 2022 04:41 PM  |  

Last Updated: 13th May 2022 04:41 PM  |   A+A-   |  

shefeeq_ollur1

ഷെഫീഖ്‌

 

തൃശൂര്‍: വിവാഹ വാഗ്ദാനം നല്‍കി യുവതികളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും സ്വര്‍ണവും പണവും തട്ടിയെടുത്ത് മുങ്ങുകയും ചെയ്ത യുവാവിനെ ഒല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
വാടാനപ്പിള്ളി ബിഎസ് റോഡില്‍ പണിക്ക വീട്ടില്‍ ഷെഫീഖിനെയാണ് (43) അറസ്റ്റ് ചെയ്തത്.
 
സാമൂഹ്യ മാധ്യമം വഴി പരിചയപ്പെട്ട വാടാനപ്പിള്ളി സ്വദേശിയായ യുവതിയെയും മാന്ദാംമംഗലം വെള്ളക്കാരിത്താടത്തുള്ള യുവതിയെയും എറണാകുളത്തെ വാടകവീട്ടില്‍ വെച്ചാണ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചത്. ഗര്‍ഭിണിയായതിന്ന് ശേഷം പണവും സ്വര്‍ണാഭരണങ്ങളുമായി മുങ്ങുകയായിരുന്നു.

സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലായി സമാനരീതിയിലുള്ള തട്ടിപ്പ് നടത്തിയിട്ടുണ്ട് എന്ന് അന്വേഷിച്ചു വരുന്നതായി പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

ഓടുന്ന കാറിന് മുകളിലേക്ക് കാട്ടുപോത്ത് ചാടി; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ