ആയുഷ് ഡോക്ടർമാരുടെ വിരമിക്കൽ പ്രായം 60 ആക്കി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th May 2022 08:47 AM  |  

Last Updated: 13th May 2022 08:47 AM  |   A+A-   |  

ayush_doctors

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: ആയുഷ് വകുപ്പിലെ ഡോക്ടർമാരുടെ വിരമിക്കൽ പ്രായം 60 വയസ്സാക്കി വർധിപ്പിച്ചു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലാണ്  വിരമിക്കൽ പ്രായം ഉയർത്തി ഉത്തരവിറക്കിയത്. ആരോഗ്യ വകുപ്പിലെയും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലെയും ഡോക്ടർമാർക്കു വിരമിക്കൽ പ്രായം 60 ആക്കി വർധിപ്പിച്ചതു തങ്ങൾക്കും ബാധകമാക്കണമെന്ന ഹർജി കണക്കിലെടുത്താണു തീരുമാനം. 

കേരള ഗവ. ഹോമിയോ മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ, എൻ അമ്പിളി, കെ ടി ബാബു, ബീന സക്കറിയാസ് എന്നീ ഡോക്ടർമാരുടെയും ഹർജി കണക്കിലെടുത്താണ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ അംഗം വി രാജേന്ദ്രന്റെ വിധി. 

ഈ വാര്‍ത്ത കൂടി വായിക്കാം 

എൻട്രൻസ് എഴുതാതെ എൻജിനീയറിങ് പ്രവേശനം; 'മിടുക്കരെയല്ല മിടുമിടുക്കരെയാണ് വേണ്ടത്', മാർഗരേഖ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ