ശബരിമല നട നാളെ തുറക്കും; ദർശന സൗകര്യം വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിലൂടെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th May 2022 05:30 PM  |  

Last Updated: 13th May 2022 05:34 PM  |   A+A-   |  

sabarimala

 ശബരിമല, ഫയല്‍ ചിത്രം

 

തിരുവനന്തപുരം: ഇടവ മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട നാളെ തുറക്കും. നാളെ വൈകീട്ട് അഞ്ചിനാണ് നട തുറക്കുക. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനര് മുഖ്യകാര്‍മികത്വം വഹിക്കും. 

വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിലൂടെയാണ് ഭക്തര്‍ക്ക് ഇത്തവണയും ദര്‍ശന സൗകര്യം ഒരുക്കിയിട്ടുള്ളത്. ഭക്തര്‍ക്കായി നിലയ്ക്കലില്‍ സ്‌പോട് ബുക്കിങ് സൗകര്യവും ഉണ്ടായിരിക്കും. മേയ് 19ന് രാത്രി 10ന് നട അടയ്ക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ

പുരോഗമന കേരളത്തിന് മാനക്കേട്;സമസ്ത നേതാവിന്റെ ചിന്താഗതി അപരിഷ്‌കൃതം; എസ്എഫ്‌ഐ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ