ഗായകന്‍ നെയ്യാര്‍ ഡാമില്‍ മരിച്ചനിലയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th May 2022 09:49 PM  |  

Last Updated: 13th May 2022 11:14 PM  |   A+A-   |  

premkumar

ഗായകന്‍ പ്രേംകുമാര്‍

 

തിരുവനന്തപുരം: ഗായകനും ആകാശവാണി മുന്‍ ജീവനക്കാരനമായ കാട്ടാക്കട പ്രേംകുമാറിനെ നെയ്യാര്‍ഡാമില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 62 വയസായിരുന്നു. നാടക നടനും ലളിത ഗാനങ്ങള്‍ക്കായി സംഗീതം ചിട്ടപ്പെടുത്തിയ കലാകാരന്‍ കൂടിയാണ് പ്രേംകുമാര്‍. വ്യാഴാഴ്ച വൈകിട്ടോടെ പ്രേംകുമാറിനെ കാണാതായിരുന്നു.

വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെ നെയ്യാര്‍ ഡാമില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി. ഉഷാ കുമാരിയാണ് ഭാര്യ. മക്കള്‍: അപര്‍ണ, വീണ.

ഈ വാർത്ത കൂടി വായിക്കാം

മോഡൽ ഷഹാനയുടെ മരണം; ഭർത്താവ് സജ്ജാദ് അറസ്റ്റിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ