500 രൂപയില്‍ കൂടിയ വാട്ടര്‍ ബില്ലുകള്‍ ഓണ്‍ലൈന്‍ വഴി മാത്രം അടയ്ക്കണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th May 2022 10:18 PM  |  

Last Updated: 13th May 2022 11:15 PM  |   A+A-   |  

ONLINE

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: ജൂണ്‍ 15 നു ശേഷം 500 രൂപയ്ക്കു മുകളിലുള്ള കുടിവെള്ള ബില്ലുകള്‍  ഓണ്‍ലൈന്‍ വഴി മാത്രം അടയ്ക്കണമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. കുടിവെള്ള ചാര്‍ജ് ഓണ്‍ലൈന്‍ ആയി അടയ്ക്കാന്‍ https://epay.kwa.kerala.gov.in/ സന്ദര്‍ശിക്കാം.

യുപിഐ ആപ്പുകള്‍ ഉപയോഗിച്ചും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും കുടിവെള്ള ചാര്‍ജ് ഓണ്‍ലൈന്‍ ആയി അടയ്ക്കാം. ഓണ്‍ലൈന്‍ ആയി അടയ്ക്കുന്ന ബില്ലുകള്‍ക്ക്, ബില്‍ തുകയിന്‍മേല്‍ ഒരു ശതമാനം (ഒരു ബില്ലില്‍ പരമാവധി 100 രൂപ) കിഴിവ് ലഭിക്കും. 

ഈ വാർത്ത കൂടി വായിക്കാം

മോഡൽ ഷഹാനയുടെ മരണം; ഭർത്താവ് സജ്ജാദ് അറസ്റ്റിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ