കെജരിവാൾ ഇന്ന് കൊച്ചിയിലെത്തും, 'തൃക്കാക്കര'യിൽ നിലപാട് പ്രഖ്യാപിക്കും 

കിഴക്കമ്പലത്ത് നടക്കുന്ന പൊതുസമ്മേളത്തിൽ കെജരിവാൾ സംസാരിക്കും
ചിത്രം: എഎപി ട്വിറ്റര്‍ 
ചിത്രം: എഎപി ട്വിറ്റര്‍ 

കൊച്ചി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ ഇന്ന് കൊച്ചിയിലെത്തും. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പശ്ചാത്തലത്തിലാണ് സന്ദർശനം. നാളെ കിഴക്കമ്പലത്ത് നടക്കുന്ന പൊതുസമ്മേളത്തിൽ കെജരിവാൾ സംസാരിക്കും. ആംആദ്മി പാർട്ടിയും ട്വൻറി- 20യും തമ്മിലെ സഹകരണം അദ്ദേഹം പ്രഖ്യാപിച്ചേക്കും. 

ഇന്ന് വൈകിട്ട് 7.10ന് കൊച്ചി വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹം മലബാർ താജ് ഹോട്ടലിലാണ് താമസം. നാളെ രാവിലെ ആംആദ്മി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് നാലുമണിയോടെ കിഴക്കമ്പലത്തെ ട്വന്ററി 20 ഭക്ഷ്യ സുരക്ഷ മാർക്കറ്റും ഗോഡ്‌സ് വില്ലയും സന്ദർശിക്കും. പിന്നാലെ കിഴക്കമ്പലത്തെ കിറ്റക്‌സ് ഗാർമെന്റ്‌സ് ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന ജനസംഗമത്തിൽ പങ്കെടുക്കും. രാത്രി 9 മണിയോടെ ഡൽഹിയിലേക്ക് മടങ്ങും.

തൃക്കാക്കരയിലെ ആംആദ്മി- ട്വൻറി- 20 സഖ്യത്തിന്റെ രാഷ്ട്രീയ നിലപാടും നാളെയോടെ വ്യക്തമാക്കും. ഇരു കക്ഷികളും യോജിച്ച് സംയുക്ത സ്ഥാനാർത്ഥിയെ തൃക്കാക്കരയിൽ നിർത്താൻ നേരത്തെ ധാരണയുണ്ടായിരുന്നെങ്കിലും പിന്നീട് സ്ഥാനാർത്ഥിയുണ്ടാകില്ലെന്ന് ഇരു പാർട്ടികളും അറിയിക്കുകയായിരുന്നു. സംസ്ഥാന നേതൃത്വവും കേന്ദ്ര നേതൃത്വവും വെവ്വേറെ നടത്തിയ സർവേകളിലെ കണ്ടെത്തലുകൾ പ്രകാരമാണ് ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന് ആം ആദ്മി നേതൃത്വം തീരുമാനിച്ചത്. 

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com