ഡോ. കെ പി ജോര്‍ജ് അന്തരിച്ചു

1945ല്‍ കൊച്ചി സംസ്ഥാനത്തുനിന്ന് മദ്രാസില്‍ എംബിബിഎസിന് പ്രവേശനം ലഭിച്ച രണ്ടു പേരില്‍ ഒരാളാണ് കെ പി ജോര്‍ജ്
ഡോ. കെ പി ജോര്‍ജ്
ഡോ. കെ പി ജോര്‍ജ്

കോട്ടയം: ഡോ. കെ പി ജോര്‍ജ് അന്തരിച്ചു. 94 വയസ്സായിരുന്നു. ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം. ദീര്‍ഘകാലം മലയാള മനോരമ ആഴ്ചപ്പതിപ്പില്‍ വായനക്കാരുടെ ആരോഗ്യപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ഡോക്ടര്‍ മറുപടി എഴുതിയിരുന്നു. 

1945ല്‍ കൊച്ചി സംസ്ഥാനത്തുനിന്ന് മദ്രാസില്‍ എംബിബിഎസിന് പ്രവേശനം ലഭിച്ച രണ്ടു പേരില്‍ ഒരാളാണ് കെ പി ജോര്‍ജ്. 1951ല്‍ എംബിബിഎസ് പൂര്‍ത്തിയാക്കി. 

1958ല്‍ എഡിന്‍ബറോയില്‍നിന്ന് ഡിടിഎം ആന്‍ഡ് എച്ചും 1963ല്‍ എംആര്‍സിപിയും നേടി. 1975ല്‍ ഇംഗ്ലണ്ടില്‍നിന്ന് എന്‍ഡോക്രൈനോളജിയില്‍ പരിശീലനവും നേടി. കോഴിക്കോട് മെഡിക്കല്‍ കോളജിലും കോട്ടയം മെഡിക്കല്‍ കോളജിലും പ്രവര്‍ത്തിച്ചു. 

1983ല്‍ കോട്ടയത്തുനിന്ന് അസോസിയേറ്റ് പ്രഫസറായി വിരമിച്ചു. കൊച്ചി സംസ്ഥാനത്ത് ഹൈക്കോടതി ജഡ്ജിയായിരുന്ന കെ എ പൗലോസ് ആണ് പിതാവ്. മാരാമണ്‍ സ്വദേശി മറിയം ആണ് ഭാര്യ. പൗലോസ് ജോര്‍ജ്, തോമസ് ജോര്‍ജ് എന്നിവര്‍ മക്കളാണ്. 

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com