മക്കളെ കൊന്ന് ഭാര്യ ആത്മഹത്യ ചെയ്ത സംഭവം; അറസ്റ്റിലായ പൊലീസുകാരന് സസ്പെൻഷൻ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th May 2022 10:02 PM  |  

Last Updated: 15th May 2022 08:15 AM  |   A+A-   |  

police man

ടെലിവിഷൻ ദൃശ്യം

 

ആലപ്പുഴ: ആലപ്പുഴ പൊലീസ് ക്വാർട്ടേഴ്സിൽ മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവായ പൊലീസുകാരന് സസ്പെൻഷൻ. യുവതിയുടെ ഭർത്താവും മെഡിക്കല്‍ കോളജ് എയ്ഡ് പോസ്റ്റിലെ സിപിഒയുമായ റെനീസിനെതിരെയാണ് വകുപ്പുതല നടപടി. 

സ്ത്രീപീഡനം, ആത്മഹത്യാ പ്രേരണ കുറ്റങ്ങൾ ചുമത്തി റെനീസിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെയാണ് സസ്പെൻഷൻ. 

ഈ വാർത്ത കൂടി വായിക്കാം

മോൻസൻ കേസിൽ മോഹൻലാലിന് ഇഡി നോട്ടീസ്; അടുത്ത ആഴ്ച ഹാജരാകണം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ