ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

എസി വർക്ക് ചെയ്യുന്നില്ല; കൊച്ചിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം വൈകുന്നു

ചെറിയ കുട്ടികളടക്കം 250-ഓളം യാത്രക്കാരാണ് വിമാനത്തിലുള്ളത്.

കൊച്ചി: എസി തകരാറിലായതിനെ തുടര്‍ന്ന് കൊച്ചിയില്‍നിന്ന് ദുബായിലേക്കുള്ള വിമാനം വൈകുന്നു. ഞായറാഴ്ച രാവിലെ 11 മണിക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനമാണ് അനിശ്ചിതമായി വൈകുന്നത്. ചെറിയ കുട്ടികളടക്കം 250-ഓളം യാത്രക്കാരാണ് വിമാനത്തിലുള്ളത്.

യാത്രക്കാരെല്ലാം വിമാനത്തിനകത്ത് കയറിയ ശേഷമാണ് എസി തകരാറിലാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഒരുമണിക്കൂറോളം യാത്രക്കാര്‍ക്ക് എസിയില്ലാതെ വിമാനത്തിനകത്ത് ഇരിക്കേണ്ടിവന്നു. പിന്നീട് യാത്രക്കാര്‍ പരാതിപ്പെട്ടതോടെയാണ് ഇവരെ വിമാനത്തില്‍നിന്ന് തിരിച്ചിറക്കിയത്.

എസിയുടെ തകരാര്‍ പരിഹരിച്ചശേഷം വിമാനം പുറപ്പെടുമെന്നാണ് അധികൃതര്‍ നല്‍കുന്നവിവരം. എന്നാല്‍ പുറപ്പെടുന്ന കൃത്യമായ സമയം അധികൃതര്‍ അറിയിച്ചിട്ടില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com