മുൻ അഡ്വക്കറ്റ് ജനറൽ സുധാകര പ്രസാദ് അന്തരിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th May 2022 08:06 AM  |  

Last Updated: 15th May 2022 08:06 AM  |   A+A-   |  

C_P_sudhakara_Prasad

സി പി സുധാകര പ്രസാദ്

 

കൊച്ചി: മുൻ അഡ്വക്കറ്റ് ജനറൽ സി പി സുധാകര പ്രസാദ് അന്തരിച്ചു. 81 വയസ്സായിരുന്നു. ഇന്നലെ രാത്രി 12 മണിക്കായിരുന്നു വിയോ​ഗം. സംസ്കാരം ഇന്ന് നാലരയ്ക്ക് പച്ചാളം ശ്മശാനത്തിൽ നടക്കും.

രണ്ടു ടേമുകളിലായി 10 വർഷം അഡ്വക്കറ്റ് ജനറലായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2006 മുതൽ 2011വരെ വിഎസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്താണ് ആദ്യം അഡ്വക്കറ്റ് ജനറൽ (എജി) ആയത്. പിന്നീട് 2016 മുതൽ 2021വരെ ആദ്യ പിണറായി വിജയൻ സർക്കാരിന്റെ കാലത്തും എ ജി ആയി. വിഎസ് സർക്കാരിന്റെ കാലത്ത് എ ജിയായിരിക്കെ ലാ‌വ്‌ലിൻ കേസിൽ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകേണ്ടതില്ലെന്ന് നിയമോപദേശം നൽകിയത് വിവാദമായിരുന്നു. 

എസ്. ചന്ദ്രികയാണ് ഭാര്യ. ഡോ. സിനി രമേഷ് (അമൃത ആശുപത്രി, എറണാകുളം), എസ്. ദീപക് എന്നിവരാണ് മക്കൾ. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സംസ്ഥാനത്ത് തീവ്ര മഴ തുടരുന്നു; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മുന്നറിയിപ്പ്  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ