ക്യാപ്‌സൂളിനുള്ളിലും വയറിനുള്ളിലും 5 കിലോ സ്വര്‍ണം; കരിപ്പൂരില്‍ 6 പേര്‍ പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th May 2022 10:04 PM  |  

Last Updated: 15th May 2022 10:06 PM  |   A+A-   |  

gold seized in karipur airport

ഫയല്‍ ചിത്രം

 

മലപ്പുറം: കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട. രണ്ടുദിവസത്തിനിടെ രണ്ടര കോടിയോളം രൂപ വില വരുന്ന 5 കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. ആറ് പേരെ അറസ്റ്റ് ചെയ്തതായി കസ്റ്റംസ് അറിയിച്ചു.

താമരശ്ശേരി സ്വദേശി നിസാര്‍, കോഴിക്കോട് സ്വദേശികളായ കൊമ്മേരി റംഷാദ്, അബൂബക്കര്‍ സിദ്ധിഖ്, മുഹമ്മദ് നിഷാദ്, കാസര്‍കോട് സ്വദേശി മുഹമ്മദ് അജ്മല്‍, മലപ്പുറം സ്വദേശി ഷെയ്‌റ എന്നിവരാണ് പിടിയിലായത്. ബാഗിനുള്ളില്‍ ഒളിപ്പിച്ചും ചെറിയ വയറിന്റെ രൂപത്തിലാക്കിയും ക്യാപ്സ്യൂളാക്കിയുമാണ് സ്വര്‍ണം കടത്തിയത്. സംഭവത്തില്‍ 6 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി കസ്റ്റംസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം 

അതിതീവ്രമഴ; സംസ്ഥാനത്ത് 5 എന്‍ഡിആര്‍എഫ് സംഘങ്ങള്‍ എത്തും

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ