മൂന്നാം ദിവസവും മാറ്റമില്ലാതെ സ്വര്‍ണ വില

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th May 2022 10:03 AM  |  

Last Updated: 16th May 2022 10:03 AM  |   A+A-   |  

gold price

ഫയല്‍ ചിത്രം

 

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ മൂന്നാംദിവസവും മാറ്റമില്ല. 37000 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇപ്പോള്‍ സ്വര്‍ണവില. ഒരു ഗ്രാം സ്വര്‍ണത്തിന് 4625 രൂപ നല്‍കണം. 

ഈ മാസത്തിന്റെ തുടക്കത്തില്‍ 37,920 രൂപയായിരുന്നു സ്വര്‍ണവില. ഒരു ഘട്ടത്തില്‍ 38000 രൂപ രേഖപ്പെടുത്തി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. ഒന്‍പതിനാണ് ഏറ്റവും ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തിയത്. പിന്നീട് വില താഴുന്നതാണ് ദൃശ്യമായത്.

ഈ വാര്‍ത്ത കൂടി വായിക്കാം

എല്ലാവര്‍ക്കും ഇടപാട് നടത്താം, ഗൂഗിള്‍ പേ മാതൃകയില്‍ പുതിയ സംവിധാനവുമായി എസ്ബിഐ; 'യോനോ 2.0'

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ