'50 രൂപ മുടക്കൂ, ഒരു കോടി നേടൂ'; ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുമായി സര്‍ക്കാര്‍

ഈ മാസം 29നാണ് ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ ആദ്യ നറുക്കെടുപ്പ്‌ നടക്കുക
ലോട്ടറിയുടെ പ്രകാശനം ധനമന്ത്രി നിർവഹിക്കുന്നു/ ഫെയ്സ്ബുക്ക് ചിത്രം
ലോട്ടറിയുടെ പ്രകാശനം ധനമന്ത്രി നിർവഹിക്കുന്നു/ ഫെയ്സ്ബുക്ക് ചിത്രം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ പ്രതിവാര ലോട്ടറി ഫിഫ്റ്റി-ഫിഫ്റ്റി പുറത്തിറക്കി. ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ ആണ് ലോട്ടറിയുടെ പ്രകാശനം നിര്‍വഹിച്ചത്. ഞായറാഴ്ച ലോട്ടറിയാണ് ഫിഫ്റ്റി-ഫിഫ്റ്റി എന്ന പേരില്‍ പുനഃരാരംഭിച്ചത്.

50 രൂപയാണ് ടിക്കറ്റ് വില. ഒന്നാം സമ്മാനം ഒരു കോടിരൂപയാണ് . 10 ലക്ഷം രൂപയാണ് ടിക്കറ്റിന്റെ ‌രണ്ടാം സമ്മാനം. ഞായറാഴ്ചകളിലാണ് ലോട്ടറി നറുക്കെടുക്കുക. ഈ മാസം 29നാണ് ആദ്യ നറുക്കെടുപ്പ്‌ നടക്കുക. 12 പരമ്പരയിലായി 1.08 കോടി ടിക്കറ്റ്‌ വിപണിയിലെത്തിക്കാനാണ് ലോട്ടറി വകുപ്പിന്റെ തീരുമാനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com