ഒരുക്കം തുടങ്ങിയതിനു പിന്നാലെ മഴ, പൂരം വെടിക്കെട്ട് ഒരു മണിക്ക് 

കനത്ത മഴയെ തുടര്‍ന്ന് പലവട്ടം മാറ്റിവച്ച തൃശൂര്‍ പൂരം വെടിക്കെട്ട് ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കു നടത്തും
തൃശ്ശൂര്‍ പൂരം വെടിക്കെട്ട് / ഫയൽ ചിത്രം
തൃശ്ശൂര്‍ പൂരം വെടിക്കെട്ട് / ഫയൽ ചിത്രം


തൃശൂര്‍: കനത്ത മഴയെ തുടര്‍ന്ന് പലവട്ടം മാറ്റിവച്ച തൃശൂര്‍ പൂരം വെടിക്കെട്ട് ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കു നടത്തും. വെടിക്കോപ്പുകള്‍ ഇനിയും സൂക്ഷിക്കുക പ്രയാസമാണെന്നും എത്രയും പെട്ടെന്നു വെടിക്കെട്ടു നടത്താനാണ് തീരുമാനമെന്നും റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. അതേസമയം വെടിക്കെട്ട് ഒരുക്കങ്ങള്‍ തുടങ്ങിയതിനു പിന്നാലെ തൃശൂരില്‍ ചെറിയ തോതില്‍ മഴ തുടങ്ങിയിട്ടുണ്ട്. 

തുടര്‍ച്ചയായുള്ള കനത്ത മഴയ്ക്ക് ശേഷം ഇന്നലെ ഉച്ചയ്ക്ക് ശേഷം കാര്യമായി മഴ പെയ്യാതിരുന്നതോടെ മണ്ണിലെ നനവിന് ചെറിയ കുറവുണ്ട്. വെടിക്കെട്ടിനായി എല്ലാം സജ്ജമെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ അറിയിച്ചു.

ഈ മാസം 11നായിരുന്നു തൃശൂര്‍ പൂരം. കനത്ത മഴയെത്തുടര്‍ന്നാണ് 11 ന് പുലര്‍ച്ചെ നടക്കേണ്ട വെടിക്കെട്ട് മാറ്റി വയ്ക്കുകയായിരുന്നു. പിന്നീട് രണ്ട് തവണ തീയതി നിശ്ചയിച്ചെങ്കിലും കാലാവസ്ഥ അനുകൂലമായില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com