പി സി ജോര്‍ജിന്റെ അറസ്റ്റ് വെറും നാടകം; വര്‍ഗീയത തടയാന്‍ സര്‍ക്കാരിനാകുന്നില്ല: വി ഡി സതീശന്‍

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നവരെ നിയന്ത്രിക്കാനാകുന്നില്ലെന്ന് കോടതിയില്‍ സത്യവാങ്മൂലം കൊടുത്ത സര്‍ക്കാരാണിതെന്നും വി ഡി സതീശന്‍ പറഞ്ഞു
വി ഡി സതീശന്‍ / ഫയല്‍ ചിത്രം
വി ഡി സതീശന്‍ / ഫയല്‍ ചിത്രം

കൊച്ചി: വര്‍ഗീയ വിദ്വേഷം പരത്തുന്ന പി സി ജോര്‍ജിനെ തടയാന്‍ സര്‍ക്കാരിന് ആകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്തത് നാടകമാണ്. വെളുപ്പിനെ ജോര്‍ജിനെ അറസ്റ്റ് ചെയ്‌തെന്ന് വരുത്തി തീര്‍ത്തു. അദ്ദേഹവും മകനും സ്വന്തം കാറില്‍ തിരുവനന്തപുരം വരെ സഞ്ചരിക്കുകയും വഴിയില്‍ മുഴുവന്‍ സംഘപരിവാരുകാരുടെ സ്വീകരണം ഏറ്റുവാങ്ങുകയും ചെയ്തു. 

കോടതിയില്‍ ചെന്നപ്പോള്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അപ്രത്യക്ഷനായി. കൊടുത്ത എഫ്‌ഐആറിലാകട്ടെ കേസുമായി ബന്ധപ്പെട്ട ഒന്നുമില്ലെന്ന് മജിസ്‌ട്രേറ്റ് തന്നെ പറയുകയുമുണ്ടായി. ഇതൊരു നാടകമായിരുന്നു.  ഇത്തരം  വിദ്വേഷ  പ്രസ്താവനകള്‍  ആവര്‍ത്തിക്കരുതെന്നാണ് മജിസ്‌ട്രേറ്റ് ജാമ്യം നല്‍കാന്‍ നിബന്ധന വെച്ചത്.

എന്നാല്‍ പി സി ജോര്‍ജ് എറണാകുളത്തും വന്ന് ഇത് ആവര്‍ത്തിച്ചു. അതേസമയം കഴിഞ്ഞദിവസം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കൊടുത്ത സത്യവാങ്മൂലത്തില്‍ പറയുന്നത് പി സി ജോര്‍ജിനെ നിയന്ത്രിക്കാന്‍ ആകുന്നില്ലെന്നാണ്. വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നവരെ നിയന്ത്രിക്കാനാകുന്നില്ലെന്ന് കോടതിയില്‍ സത്യവാങ്മൂലം കൊടുത്ത സര്‍ക്കാരാണിതെന്നും വി ഡി സതീശന്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com