ഓരോ സെക്കൻ‍ഡ‍ിലും 777 ഘനയടി വെള്ളം ഒഴുകിയെത്തി; മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 130.65 അടി

അണക്കെട്ട് പ്രദേശത്ത് 11 മില്ലി മീറ്ററും തേക്കടിയിൽ 13 മില്ലി മീറ്ററും മഴ പെയ്തു
മുല്ലപ്പെരിയാര്‍ ഡാം, ഫയല്‍
മുല്ലപ്പെരിയാര്‍ ഡാം, ഫയല്‍

തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 130.65 അടി എത്തി. വെള്ളിയാഴ്ച രാവിലെ ആറോടെയാണ് ജലനിരപ്പ് ഉയർന്നത്.

വെള്ളിയാഴ്ച രാവിലെ ആറ് വരെയുള്ള 24 മണിക്കൂറിനുള്ളിൽ അണക്കെട്ടിലേക്ക് ഓരോ സെക്കൻ‍ഡ‍ിലും 777 ഘനയടി വീതം വെള്ളം ഒഴുകിയെത്തി. അണക്കെട്ടിൽ നിന്ന് ഒരോ സെക്കൻഡിലും 100 ഘനയടി വീതം വെള്ളം തമിഴ്നാട് കൊണ്ടുപോയി. 

അണക്കെട്ട് പ്രദേശത്ത് 11 മില്ലി മീറ്ററും തേക്കടിയിൽ 13 മില്ലി മീറ്ററും മഴ പെയ്തു. മല്ലപ്പെരിയാർ ജലം സംഭരിക്കുന്ന തേനി ജില്ലയിലെ വൈ​ഗൈ അണക്കെട്ടിൽ 67.08 അടി വെള്ളം ഉണ്ട്. ഇടുക്കിയിൽ ജലനിരപ്പ് 2340.36 അടിയായി.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com