ശ്രീരാമകൃഷ്ണന്റെ മകള്‍ നിരഞ്ജന വിവാഹിതയായി; ചടങ്ങുകൾ വൃദ്ധസദനത്തില്‍  

തവനൂരിലെ വൃദ്ധസദനത്തില്‍ വെച്ച് ഇന്ന് രാവിലെ 9 മണിക്കാണ് വിവാഹം നടന്നത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

കൊച്ചി: മുന്‍ സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ മകള്‍ നിരഞ്ജന വിവാഹിതയായി. തിരുവനന്തപുരം സ്വദേശി സംഗീത് ആണ് വരന്‍. തവനൂരിലെ വൃദ്ധസദനത്തില്‍ വെച്ച് ഇന്ന് രാവിലെ 9 മണിക്കാണ് വിവാഹം നടന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് വരണമാല്യം എടുത്തു നല്‍കിയത്. 
മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം നിരവധി പ്രമുഖര്‍ ചടങ്ങിൽ പങ്കെടുത്തു.‌

ചടങ്ങുകള്‍ക്ക് ശേഷം അങ്ങാടിപ്പുറത്തെ ഓഡിറ്റോറിയത്തില്‍ വിവാഹ സല്‍ക്കാരം നടന്നു. വിവാഹം അമ്പലത്തിൽവേണ്ടെന്നും അമ്മമാരുടെ മുൻപിൽവെച്ചുമതിയെന്നും നിരഞ്ജന പറയുകയായിരുന്നു.  ശ്രീരാമകൃഷ്ണനും കുടുംബവും തവനൂരിലെ വൃദ്ധമന്ദിരത്തിലെ സ്ഥിരം സന്ദർശകരാണ്. വിശേഷ ദിവസങ്ങളെല്ലാം ആഘോഷിക്കാൻ അദ്ദേഹവും കുടുംബവും ഇവിടെയെത്താറുണ്ട്. വൃദ്ധമന്ദിരത്തിലെ താമസക്കാരുമായുണ്ടായ മാനസികമായ അടുപ്പത്തെ തുടർന്നാണ് വിവാഹം ഇവർക്കുമുൻപിൽവച്ചു നടത്താൻ തീരുമാനിക്കുന്നത്. 

കോഴിക്കോട് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റിയിലെ എച്ച്.ആർ. വിഭാഗത്തിൽ ജോലിചെയ്യുകയാണ് നിരഞ്ജനയിപ്പോൾ. എംബി.എ പഠനകാലത്ത് നിരഞ്ജനയുടെ സീനിയറായിരുന്നു സംഗീത്. തിരുവനന്തപുരം പിടിപി നഗർ വൈറ്റ്‌പേളിൽ ശിവകുമാറിന്റെയും ചിത്രലേഖയുടെയും മകനാണ്.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com