മെഡിക്കല്‍ കോളജില്‍ വ്യാജ ഡോക്ടര്‍; ഐഡി കാര്‍ഡ് നിര്‍ബന്ധമാക്കി ആരോഗ്യവകുപ്പ്

മെഡിക്കല്‍ കോളജുകളില്‍ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധന കര്‍ശനമാക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം
തിരുവനന്തപുരം മെഡിക്കല്‍ കോളജ്/ഫയല്‍
തിരുവനന്തപുരം മെഡിക്കല്‍ കോളജ്/ഫയല്‍

തിരുവനന്തപുരം: മെഡിക്കല്‍ കോളജുകളില്‍ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധന കര്‍ശനമാക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വ്യാജ ഡോക്ടര്‍ ചമഞ്ഞ് യുവാവ് രോഗിയെ ചികിത്സിച്ച സംഭവം പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രിയുടെ ഇടപെടല്‍. പൂന്തുറ മാണിക്യവിളാകം സ്വദേശി നിഖിലിനെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. 

മെഡിക്കല്‍ കോളജിലെ ജനറല്‍ മെഡിസിന്‍ യൂണിറ്റ് 4 ല്‍ ചികിത്സയില്‍ കഴിഞ്ഞ യുവാവിനെ സഹായിക്കാനെന്ന മട്ടില്‍ എത്തിയതായിരുന്നു 
പ്രതി. ഇയാള്‍ ഡോക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ച് രോഗികളെ പരിശോധിച്ചു. രീതികളില്‍ സംശയം തോന്നിയ ഡോക്ടര്‍മാര്‍ ഇയാളെ ചോദ്യം ചെയ്തു. 
ഇതോടെ വ്യാജ ഡോക്ടറാണെന്ന് വ്യക്തമാവുകയായിരുന്നു. തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ ചേര്‍ന്ന് പിടികൂടി സെക്യൂരിറ്റി ഓഫിസില്‍ എത്തിച്ചു പൊലീസിനു കൈമാറി. കോടതി നിഖിലിനെ റിമാന്‍ഡ് ചെയ്തു. 

ചോദ്യം ചെയ്യലില്‍, മുട്ടുവേദനയുമായി വന്ന രോഗിക്ക് എയ്ഡ്‌സ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് 4.8 ലക്ഷം തട്ടിയെന്നും നിഖില്‍ സമ്മതിച്ചു. ഒന്നാം വര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന വിഴിഞ്ഞം കോട്ടപ്പുറം സ്വദേശിയാണ് പരാതി നല്‍കിയത്. 

ഒരു വര്‍ഷം മുന്‍പ് സഹോദരന്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുമ്പോഴാണ് പിജി ഡോക്ടറാണെന്ന് പറഞ്ഞ് നിഖില്‍ സഹായത്തിന് ഒപ്പം കൂടിയതെന്ന് ഇദ്ദേഹം പറഞ്ഞു. രക്ത സാംപിളുകള്‍ ലാബില്‍ എത്തിച്ചിരുന്നതും ഫലം വാങ്ങുന്നതും നിഖിലായിരുന്നു. ജ്യേഷ്ഠന് എയ്ഡ്‌സ്  കണ്ടെത്തിയെന്ന് വിശ്വസിപ്പിച്ചു രഹസ്യ ചികിത്സയ്ക്കും മരുന്നിനും 4 ലക്ഷം രൂപയും തുടര്‍പഠനത്തിനെന്ന പേരില്‍ 80,000 രൂപയും വാങ്ങി. കഴിഞ്ഞ ദിവസമാണ് ഇയാളെ വീണ്ടും കണ്ടത്. വ്യാജനാണെന്നറിഞ്ഞപ്പോഴാണ് താനും തട്ടിപ്പിനിരയായെന്നു കാട്ടി പരാതി നല്‍കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com