കുസാറ്റില്‍ ഭക്ഷ്യവിഷബാധ; ക്യാമ്പസ് അടച്ചു; പരീക്ഷകള്‍ മാറ്റി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd May 2022 05:30 PM  |  

Last Updated: 23rd May 2022 05:37 PM  |   A+A-   |  

Cusat

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല/ ഫയല്‍ ചിത്രം

 

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് അറുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍. ക്യാമ്പസ് അടച്ചതായും  പരീക്ഷകള്‍ മാറ്റിവച്ചതായും സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞയാഴ്ച മൂന്ന് ദിവസമായി സര്‍വകലാശാലയില്‍ യൂണിവേഴ്‌സിറ്റി മീറ്റ് നടന്നിരുന്നു. അവിടെയുണ്ടായ ഫുഡ് കോര്‍ട്ടുകളില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ആകാം ഭക്ഷ്യവിഷബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. കോളജിലുള്ളവര്‍ക്കും പുറത്തുവള്ളവര്‍ക്കും ഭക്ഷ്യവിഷബാധയുണ്ടായിട്ടുണ്ട്. 

ഇ്ന്ന് ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും പരിശോധന നടത്തി. ഇതേതുടര്‍ന്നാണ് ക്യാമ്പസ് അടച്ചിടാന്‍ തീരുമാനിച്ചത്. ഈ മാസം 31 വരെയാണ് ക്യാമ്പസ് അടച്ചിട്ടത്. ഫൈനല്‍ ഇയര്‍ കുട്ടികളുടെ പരീക്ഷകള്‍ മാത്രമാണ് മാറ്റിയതെന്നും സര്‍വകലാശാല അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം  

ചെങ്ങന്നൂരില്‍ യുവാവ് ആറ്റില്‍ച്ചാടി; തെരച്ചില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ